Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]
"
ഞാൻ ചിരിയോടെ ചോദിച്ചു.
മഞ്ജു ആ പാൽ പല്ലുകൾ കാണിച്ചുകൊണ്ട് ചുണ്ടുകൾ വിടർത്തി ചിരിച്ചു .
"കുഴപ്പം ഉണ്ടാക്കാതെ ഇരുന്ന മതി "
മഞ്ജു പതിയെ പറഞ്ഞു
"ഞാനായിട്ടിപ്പോ കുഴപ്പം ഉണ്ടാക്കുന്നില്ല..പക്ഷെ ഇനി ഞാൻ വരുമ്പോ വട്ടു കളിപ്പിക്കരുത് "
ഞാൻ അവളുടെ ഇടുപ്പിൽ ഇടതു കൈചേർത്തു, ആ നീലിച്ചു കിടക്കുന്ന സ്ഥലം നോക്കി തടവി.
"അതൊന്നും പറയാൻ പറ്റില്ല..എനിക്ക് തോന്നുമ്പോ നോക്കാം "
മഞ്ജു എന്റെ കൈകളുടെ ചലനം നോക്കി കൊണ്ട് പറഞ്ഞു.
"എപ്പോ തോന്നും..?"
ഞാൻ ചിരിയോടെ ചോദിച്ചു.
"ആഹ്..."
മഞ്ജു കൈമലർത്തി കാണിച്ചു .
ഞാനതു കണ്ടു ചിരിച്ചു. പിന്നെ വാളേ വീണ്ടും വാരിപ്പുണർന്നു . ഇത്തവണ ഞാൻ അവളുടെ കവിളിൽ പതിയെ ചുംബിച്ചു..മഞ്ജുവിന് എതിർപ്പുണ്ടായിരുന്നില്ല. ഞാനവളുടെ ഇരു കവിളിലും പിടിച്ചു കൊണ്ട് ആ ബാൻഡ് എയ്ഡ് ഒട്ടിച്ച നെറ്റിയിൽ ആ മുറിവിനു മീതെ അമർത്തി ചുംബിച്ചു.
പിന്നെ അവളെ നോക്കി .
ആ കണ്ണുകൾ എന്നോടുള്ള സ്നേഹം കൊണ്ടോ, ഇഷ്ടക്കൂടുതൽ കൊണ്ടോ നിറഞ്ഞു തുളുമ്പുന്നുണ്ട്.
"ഇഷ്ടം ആയോ ?
ഞാൻ കള്ള ചിരിയോടെ തിരക്കി .
മഞ്ജു ഒന്നും മിണ്ടിയില്ല . എന്തൊക്കെയോ ആലോചനകൾ ആ മുഖത്തോടെ മിന്നി മായുന്ന പോലെ ഇ നിക് തോന്നി .
പിന്നെ എന്നെ പതിയെ അടർത്തി മാറ്റി...
"കവിൻ..ഇതൊന്നും ശരി ആവില്ലെടാ .."
മഞ്ജു അവളുടെ പക്വത വീണ്ടെടുത്തുകൊണ്ട് പറഞ്ഞു.പിന്നെ എന്നെ വിട്ടു തിരികെ സോഫയിലേക്കിരുന്നുകൊണ്ട് തുടയിൽ കൈകൾ ഊന്നിക്കൊണ്ട് മുഖം താങ്ങി കുനിഞ്ഞു ഇരുന്നു .
ഞാൻ അവൾക്കടുത്തേക്കു ചെന്നിരുന്നു .
💬 Comments
View all comments