0%

Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

ഉള്ള സ്ഥിരം ദേഷ്യം തന്നെ...

"ഓ..പറയണ ആള് ഹൃതിക് റോഷൻ ആണല്ലോ "

അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു..

"ആഹ്..അങ്ങനെ ചിലര് പറയാറുണ്ട് "

ഞാൻ ചിരിയോടെ പറഞ്ഞു.

"വല്ല കണ്ണുപൊട്ടന്മാരും ആവും "

അവൾ പുച്ഛമിട്ടു എന്നെ നോക്കി..

"ഹ ഹ .."

ഞാനതു കേട്ട് ചിരിച്ചു..

അപ്പോഴേക്കും മോഹനവല്ലി അമ്മായി ചായയുമായി എത്തി.

"എനിക്കില്ലേ?"

വീണ മോഹനവല്ലിയെ നോക്കി ചോദിച്ചു..

"നീ വേണേൽ അകത്ത് പോയി കുടിച്ചോ "

മോഹനവല്ലി അമ്മായി ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. കട്ടൻ ആണ് . നല്ല ചൂടുള്ള ചായ !

"കടി എന്തേലും എടുക്കണോടാ ?"

മോഹനവല്ലി തിരക്കി.

"വേണ്ട അമ്മായി ഇത് തന്നെ ധാരാളം ..."

ഞാൻ പറഞ്ഞു.

"മ്മ്...നാത്തൂന് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?"

അമ്മയി എന്റെ അമ്മയുടെ കാര്യം തിരക്കി..

"ഇല്ല..." ഞാൻ മറുപടി നൽകി.

"മ്മ്...ഇപ്പൊ മുട്ട് വേദന ഒകെ എങ്ങനെ ഉണ്ട് ?"

അമ്മായി വീണ്ടും ചോദിച്ചു..

"ഇപ്പൊ സമാധാനം ഉണ്ട്..ആയുർവേദം ആണ് ഇപ്പൊ ചികിത്സ..അവിടെ അടുത്തുള്ള ഒരു ഗുരുക്കൾ ആണ് "

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

"മ്മ്..."

മോഹനവല്ലി മൂളി. പിന്നെ ഇപ്പൊ വരാം എന്ന് പറഞ്ഞു അകത്തേക്ക് തന്നെ പോയി...ആ സമയം വീണ്ടും ഞാൻ വീണയെ നോക്കി..സ്വല്പം കുടിച്ചു ഞാൻ ചായ ഗ്ലാസ് അവൾക്കു നേരെ നീട്ടി..

"വേണോടി ?"

ഞാൻ ചോദിച്ചു.

"വേണ്ട..ഇയാളാങ് കുടിച്ച മതി "

അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..

"വേണ്ടെങ്കി വേണ്ട "

ഞാൻ വീണ്ടും കുടിച്ചു

💬 Comments

View all comments