0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ടൗണിൽ ഒരു മെഡിക്കൽ സ്റൊരന് മുൻപിൽ വണ്ടി നിർത്തി. ഞായറാഴ്ച ആയതുകൊണ്ട് അധികം കടകൾ ഒന്നുമില്ല . മരുന്ന് വാങ്ങാൻ ആകുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് ഞാൻ ഇറങ്ങാമെന്നു കരുതി.

"ലിസ്റ്റ് താ..ഞാൻ പോയി വാങ്ങാം "

മഞ്ജു കാര് നിർത്തിയപ്പോൾ ഞാൻ പറഞ്ഞു..

"വേണ്ട..നീ ഇവിടിരുന്ന മതി.."

മഞ്ജു അതും പറഞ്ഞു സീറ്റ് ബെൽറ്റ് വേർപെടുത്തി. പുറത്തേക്കിറങ്ങി. ഡോറിന്റെ സൈഡിലുള്ള ഗ്യാപ്പിൽ ലിസ്റ്റും പേഴ്സും അവൾ വെച്ചത് എടുത്തുകൊണ്ട് ആണ് പോയത്.

പെട്ടെന്ന് തന്നെ എല്ലാം വാങ്ങി അവൾ തിരിച്ചെത്തി. പാഡ് ഉം കൂട്ടത്തിൽ ഉണ്ടായിരുന്നു . അത് പൊതിഞ്ഞു കെട്ടിയതു കാരണം എനിക്ക് മനസിലായില്ല .

"ഇതെന്താ ഇത്ര വല്യ മരുന്ന് "

ഞാൻ അവളുടെ കയ്യിലെ പൊതിയുടെ വലിപ്പം കണ്ടു തിരക്കി.

"ഇത് മരുന്നല്ല പൊട്ടാ .."

അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് കയറി ഇരുന്നു .എന്നിട്ട് ആ പൊതിയും ലിസ്റ്റും പേഴ്‌സും എല്ലാം കൂടി ഡാഷ് ബോർഡ് തുറന്നു ഉള്ളിലേക്ക് തിരുകി വെച്ചു.

പിന്നെ സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് വണ്ടി മുന്നോട്ടെടുത്തുകൊണ്ട് ഇടം കൈകൊണ്ട് അടിവയറ്റിൽ അമർത്തി ..

"എന്താ മഞ്ജുസേ ?"

ഞാൻ ചോദിച്ചു..

"ഒന്നുമില്ല..ചെറിയ വയറു വേദന "

അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.പിന്നെ കൈ വയറ്റിൽ നിന്നും മാറ്റി ഗിയർ ഷിഫ്റ്റ് ചെയ്തു .

"അതൂടെ പറയാരുന്നില്ലേ?"

ഞാൻ തിരക്കി..

"ഇത് ഡോക്ടറെ കാണിക്കാനുള്ള വയറു വേദന അല്ല പൊട്ടാ ..ഇടക്കിടക്ക് ഉണ്ടാവുന്നതാ"

അവൾ എന്നെ നോക്കി കണ്ണുരുട്ടി പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം കത്തിയത്.

"ഓ ഓഹോ ..അങ്ങനെ

💬 Comments

View all comments