Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
. അതാസ്വദിച്ചു താളം പിടിച്ചുകൊണ്ട് മഞ്ജു വണ്ടി മുന്നോട്ടെടുത്തു ...തണുപ്പും കുളിരും കൂടി വന്നതോടെ മഞ്ഞു വിൻഡോ ഉയർത്തിവെച്ചു ..കോടമഞ്ഞു വഴിയിൽ തടസമായി ഇടക്കിടെ ഉരുണ്ടു കൂടി തുടങ്ങി..മൊത്തത്തിൽ നല്ല രസമുള്ള അന്തരീക്ഷം പാതയോരങ്ങളിലെ വിളക്കുകൾ കൂടി തെളിഞ്ഞതോടെ ചക്രവാളം ചുവന്നു തുടങ്ങി....
ഏഴുമണി ഒക്കെ ആയപ്പോഴാണ് ഞങ്ങൾ ഊട്ടിയിൽ എത്തുന്നത് . അപ്പോഴേക്കും കോട മഞ്ഞു അന്തരീക്ഷത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു ...മൂടൽ മഞ്ഞിന്റെ തണുപ്പിലേക്ക് ഞാനും മഞ്ജുസും ചെന്നിറങ്ങി..ഇരുട്ട് വീണു തുടങ്ങിയിരുന്നു..ഊട്ടി താഴ്വാരമാകെ വിളക്കുകളുടെ പ്രകാശ വലയത്തിൽ തിളങ്ങി നിൽപ്പുണ്ട്...തിരക്ക് ഒഴിഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും ...
ഞങ്ങൾ ബൊട്ടാണിക്കൽ ഗാര്ഡന് അടുത്തുള്ള ടിബറ്റൻ സൊസൈറ്റിയുടെ കടകൾക്കു മുൻപിലെ റോഡിൽ വണ്ടി നിർത്തി...
"ഹ ഹ ഹാഹ് ....എന്തൊരു മുടിഞ്ഞ തണുപ്പ് "
ഞാൻ വിറച്ചുകൊണ്ട് വണ്ടി നിർത്തിയ മഞ്ജുവിനെ നോക്കി.
അവളും ചെറുതായി വിറക്കുന്നുണ്ട്.
"മ്മ്...എവിടെയാ ഒന്ന് റൂം എടുക്ക ?"
അവൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് എന്നെ നോക്കി..
"ഹാഹ് ..ആ ഹീറ്റർ ഒന്ന് ഓണാക്കി വെക്ക് മഞ്ജുസേ"
ഞാൻ തണുപ്പ് കൂടി വരുന്നത് കണ്ട് പറഞ്ഞു.
മഞ്ഞു ഹീറ്റർ ഓണാക്കിയതോടെ കാറിനുള്ളിൽ സ്വല്പം ചൂട് പരന്നു.
"ലെക് സൈഡ് വല്ല റൂമും കിട്ടുമോ എന്ന് നോക്കിയാലോട ?"
മഞ്ഞു എന്നെ നോക്കികൊണ്ട് ചോദിച്ചു.
"എവിടെ ആയാലും വേണ്ടില്ല...പെട്ടെന്ന് വേണം "
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
അപ്പോഴേക്കും അവിടത്തുകാരനായ ഒരു തമിഴൻ ഞങ്ങളുടെ കാറിനടുത്തു വന്നു നിന്നു, കോട്ടും മങ്കി ക്യാപ്പും അണിഞ്ഞു കറുത്ത് തടിച്ച ഒരാൾ , നല്ല കറുത്ത കട്ടിമീശ
💬 Comments
View all comments