Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
മഞ്ജു എന്നെ നോക്കികൊണ്ട് വണ്ടി സ്റ്റാർട്ടിൽ ഇട്ടു .
"ആയിക്കോട്ടെ "
ഞാനും പറഞ്ഞു..
മഞ്ജു ഒരു നിറഞ്ഞ ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു . ഞാൻ മുന്നോട്ടു നീങ്ങു എഫ് .എം പ്ലെ ചെയ്തു .
"സുന്ദരി കണ്ണാൽ ഒരു സെയ്തി സൊല്ലടി ഇന്നാൾ നല്ല തേതി..
എന്നയെ തന്തേൻ ഉനക്കാകെ ജന്മമേ കൊണ്ടെൻ അതുക്കാകെ "
ഞങ്ങളുടെ അപ്പോഴത്തെ മൂടിനും മനസിനും അനുസരിച്ചുള്ള പാട്ടു കൃത്യമായി സമ്മാനിച്ചപ്പോൾ ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി പൊട്ടിച്ചിരിച്ചു ..
റേഡിയോ മംഗോ ക്കു നന്ദി ...
"ഇതെങ്ങനെ ടൈമിംഗ് ഒത്തു കിട്ടുന്നു "
മഞ്ജു ചിരിയോടെ പറഞ്ഞു .
ഞാനും അതോർത്ത് ചിരിച്ചു .
"അല്ല...എവിടെക്കാ പോണെന്നു പറഞ്ഞില്ല..."
ഞാൻ പെട്ടെന്ന് ഓർത്തെടുത്തുകൊണ്ട് പറഞ്ഞു . കാര് അപ്പോഴേക്കും പ്രധാന ഹൈവയിലേക്ക് കയറിയിരുന്നു . സാമാന്യം വേഗത്തിൽ ആണ് മഞ്ജു വണ്ടി വിടുന്നത് .
"നീ കോയമ്പത്തൂർ എന്നല്ലേ വീട്ടിൽ പറഞ്ഞത്..അവിടേക്ക് തന്നെ പോകാം..."
മഞ്ജു പതിയെ പറഞ്ഞു..
"അവിടെ എന്ത് പിണ്ണാക്ക ഉള്ളത് "
ഞാൻ നിരാശയോടെ ചോദിച്ചു..
"അവിടെ ഒന്നുമില്ലെങ്കിലും ഞാനില്ലേ നിന്റെ കൂടെ ..അത് പോരെ "
മഞ്ജു വളരെ റൊമാന്റിക് ആയി പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്തൊരു അനുഭൂതി ..അതെ..ഇനി വരണ്ടുണങ്ങിയ മരുഭൂമിയിലേക്കാണ് പോകുന്നതെങ്കിലും മഞ്ജുസ് കൂടെ ഉണ്ടെങ്കിൽ അവിടെയും ജലബാഷ്പം തെളിയും !
"ഉവ്വ ..."
ഞാൻ പതിയെ പറഞ്ഞു..
"ഊട്ടി പിടിച്ചാലോ ..അവിടന്ന് അധികം ദൂരമില്ലെന്ന എന്റെ ഒരു ഓര്മ .."
മഞ്ജുസ് പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു,,
"ആഹ്...അത് നല്ല ഐഡിയ ആണ് ..അവിടെ ആകുമ്പോ നല്ല തണുപ്പാ "
ഞാൻ പെട്ടെന്ന് ഒന്ന് മൂഡായി കൊണ്ട് പറഞ്ഞു.
"അതുകൊണ്ട് ?"
മഞ്ജു ഒന്നുമറിയാത്ത പോലെ എന്നെ നോക്കി..
"അതാവുമ്പോ നല്ല സുഖം അല്ലെ..മഞ്ജുസിനെ കെട്ടിപിടിച്ചു നടക്കാലോ"
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു..
"അയ്യടാ ...തണുപ്പടിച്ചാൽ നിന്റെ മറ്റേ അസുഖം കൂടും അങ്ങനെ പറ "
മഞ്ജു എന്നെ കളിയാക്കികൊണ്ട് വണ്ടി വിട്ടു . അതിവേഗം നിരത്തിലൂടെ അത് ഒഴുകി
💬 Comments
View all comments