0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2078

...

ഉച്ചയോടെ ഞങ്ങൾ പാലക്കാട് ഭാഗത്തു എത്തി . പോകും വഴി ഒറ്റപ്പാലം എത്തിയപ്പോൾ മഞ്ജു സ്വന്തം നാടിനെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ വാചാല ആയി . ഉച്ചക്ക് പാലക്കാടു ടൗണിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി .പോകും വഴി മഞ്ജുവും ഞാനും കലപില സംസാരിച്ചുകൊണ്ട് ഇരുന്നു ..പരസ്പരം കളിയാക്കിയും വഴക്കിട്ടും വണ്ടി നീങ്ങി...

കോയമ്പത്തൂർ- മേട്ടുപ്പാളയം -കൂനൂർ വഴി ഊട്ടി ആയിരുന്നു ഞങ്ങളുടെ പ്ലാൻ ! ഒന്നര മണിക്കൂറിനകം ഞങ്ങൾ പാലക്കാട്ടു നിന്നും കോയമ്പത്തൂർ എത്തി . കോയമ്പത്തൂർ എത്തിയപ്പോൾ മഞ്ജു കാർ നിർത്തി .

കയ്യും കാലുമൊക്കെ കഴച്ച പോലെ എന്നെ നോക്കി !

"എന്താ മഞ്ജുസേ?"

ടൗണിലെ തിരക്ക് കഴിഞ്ഞു ഒരു സൈഡിലോട്ടായി റോഡിനു ഓരം ചേർന്ന് വണ്ടി നിർത്തിയ അവളെ നോക്കി ഞാൻ ചോദിച്ചു .

"നീ വണ്ടി എടുക്കോ?"

അവളെന്നെ നോക്കികൊണ്ട് പ്രതീക്ഷയോടെ ചോദിച്ചു .

"എനിക്കത്ര പരിചയം ഇല്ല ..പിന്നേ ലൈസൻസ് വീട്ടിലാ "

ഞാൻ പതിയെ പറഞ്ഞു.

"ശോ.."

അവൾ സ്റ്റിയറിങ്ങിൽ പതിയെ കൈകൊണ്ട് ഇടിച്ചു .

"മ്മ്..ഓക്കേ ഓക്കേ ..അതുപോട്ടെ നീ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ലല്ലോ ..?"

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളെന്നോട് ചോദിച്ചു .

"ഇല്ല "

ഞാൻ അപ്പോഴാണ് ആ കാര്യം ഓർക്കുന്നത് .

"മ്മ്...എന്ന ഇറങ്ങു..ഇവിടെ എവിടന്നേലും വാങ്ങാം "

മഞ്ജു അതും പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി . അവളുടെ ചുരിദാറിന്റെ പുറം ഭാഗം സീറ്റിൽ ചാരി ഇരുന്നു ചുളിഞ്ഞു തുടങ്ങിയിട്ടുണ്ട്.! ഷാൾ നേരെയിട്ടു കൊണ്ട് മഞ്ജു പുറത്തിറങ്ങി .

ഞാൻ മഞ്ജുസിനു പിന്നാലെ ഇറങ്ങി . അവൾ ഒരു .ഏ.ടി.എം .കൗണ്ടറിനു മുൻപിൽ ആണ് കാർ നിർത്തിയിരുന്നത് . വണ്ടിയുടെ ഡാഷ് ബോർഡിനുള്ളിൽ നിന്നു പേഴ്സും എടുത്താണ് മഞ്ജു ഇറങ്ങിയത് . അതുമായി അവൾ കൗണ്ടറിനു ഉള്ളിലേക്ക് കയറി . ക്യാഷ് പിൻവലിച്ചു അത് പേഴ്സിൽ തന്നെ ഇട്ടുകൊണ്ട് തിരിച്ചു വന്നു .

അത്രയും നേരം പുറത്തെ വെയിലും കൊണ്ട് കാറിൽ ചാരി നിൽക്കുന്ന എന്റെ അടുത്തായി

💬 Comments

View all comments