Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
അവൾ വന്നു . സമയം മൂന്നു മണി ആകാൻ പോകുന്നതേ ഉള്ളു .
"അല്ല മോനെ..നിന്റെ റിലേറ്റീവ്സ് ഒന്നും ഈ ഭാഗത്തു ഇല്ലല്ലോ അല്ലെ "
അവളെന്റെ അടുത്ത് വന്നു രഹസ്യമായി തിരക്കി..
"ഇല്ല എന്തെ ?"
ഞാൻ അത്ഭുതത്തോടെ തിരക്കി..
"അല്ല..കഷ്ടകാലത്തിനു നമ്മളെ രണ്ടിനേം കൂടി ആരെങ്കിലും കണ്ടിട്ട് പൊല്ലാപ്പാകുമോ എന്ന് വിചാരിച്ചിട്ട് ചോദിച്ചതാ..എന്റെ ഫ്രണ്ടിന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ട് "
മഞ്ജു ചിരിയോടെ പറഞ്ഞു..
"ഏയ് അങ്ങനെ ആരുമില്ല "
ഞാൻ ചിരിയോടെ പറഞ്ഞു.
"എന്ന ബാ "
മഞ്ജു അധികാരത്തോടെ എന്റെ വലതു കയ്യിൽ അവളുടെ ഇടം കൈ ചേർത്ത് പിടിച്ചു എന്നെ നോക്കി .. എന്റെ കൈവിരലുകൾക്കിടയിലൂടെ അവളുടെ മിനുസമാർന്ന കൈവിരലുകൾ കോർത്തുകൊണ്ട് അവൾ എന്റെ തോളിൽ ഉരുമ്മി ..ഒരു കാമുകിയെ പോലെ !
ഞങ്ങൾ ആ നാട്ടിൽ അപരിചിതർ ആയതുകൊണ്ട് ശങ്കിക്കാൻ ഒന്നുമില്ല. ഞങ്ങൾ കൈ കോർത്ത് പിടിച്ചു അടുത്ത് കണ്ട സാമാന്യം വലിയ ഒരു ടെക്സ്റ്റയിൽ ഷോപ്പിലേക്ക് കയറി . പാറാവുകാരനെ പോലുള്ള സെകുരിറ്റി ഞങ്ങൾക്കായി ചില്ലു വാതിൽ മലർക്കെ തുറന്നിട്ടു ...അതിലൂടെ ഞാനും മഞ്ജുവും അകത്തേക്ക് കയറി..പുറത്തെ ചൂട് ഭസ്മം ആക്കുന്ന തരത്തിൽ ശീതികരിച്ച കെട്ടിടം ...ആ തണുപ്പിലൂടെ ഞാനും മഞ്ജുവും നടന്നു മെൻസ് വെയർ സെക്ഷനിൽ എത്തി ...
മഞ്ജുവിന്റെ ഇഷ്ട പ്രകാരം ആണ് ഞാൻ എനിക്കുള്ള ഷർട്ടും പാന്റും ഒകെ തിരഞ്ഞെടുത്തത് . ഞാൻ കാണിച്ചു കൊടുക്കുന്ന ടൈപ്പ് ഒന്നും അവൾക്കു പിടിക്കില്ല . ഒരു ദിവസത്തേക്ക് മാത്രം ആയിട്ടാണ് എടുക്കുന്നത് എന്നോർക്കണം ! ഓരോ ഷർട്ട് എടുത്തു എന്റെ കയ്യിൽ തന്നിട്ട് ഇട്ടു വരാൻ പറയും..ഞാൻ പോയി ഡ്രസ്സ് ചേഞ്ചിങ് റൂമിൽ പോയി അതിട്ടു വരും ..മഞ്ജുസ് ഇരുന്നു മാർക്കിടും ! സെയില്സില് നിക്കുന്ന ജീവനക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്ന പോലെ തോന്നിയപ്പോൾ ഒടുക്കം എനിക്ക് ദേഷ്യം വരാൻ തുടങ്ങി..ഞാൻ മഞ്ജുസിനെ ചെഞ്ചിങ് റൂമിനടുത്തേക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിപ്പിച്ചു .മഞ്ജു വേഗത്തിൽ നടന്നു എന്റെ അടുത്തേക്ക് വന്നു..നടത്തയിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്!
💬 Comments
View all comments