Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
മനസിലാക്കൂ ന്നെ .."
ഞാൻ കാര്യമായി തന്നെ എന്റെ മനസിലുള്ളത് അവളെ അറിയിച്ചു .
അതുകേട്ടിട്ടും മഞ്ജുസിനു വല്യ കുലുക്കം ഒന്നും ഉണ്ടായിരുന്നില്ല .
"എന്തോന്നാ കേട്ടില്ല ?"
അവൾ പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി . പിന്നെ ഇരുകയ്യും മാറിൽ പിണച്ചു കെട്ടി .
"അല്ലേലും ആവശ്യമുള്ളതൊന്നും മിസ്സിന് കേൾക്കില്ലല്ലോ "
ഞാൻ തലചൊറിഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .
"നീ എന്താ ഈ പിറുപിറുക്കുന്നെ ? "
മഞ്ജുസ് വീണ്ടും സ്വരം ഉയർത്തി .
"ഐ ലവ് യൂ ....ന്നു .."
ഞാൻ ഒടുക്കം ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു .
എന്റെ സ്വരം ഒന്നുയർന്നതും മഞ്ജു മിസ് ചുറ്റും ഒന്നും നോക്കി . ആരേലും കേട്ടോ എന്ന സംശയവും ആശങ്കയുമൊക്കെ കക്ഷിക്കുണ്ടായിരുന്നു .
"ദേ കവിൻ നീ കുറച്ചു കൂടുന്നുണ്ട് കേട്ടോ...ഞാൻ ഫ്രണ്ട്‌ലി ആയിട്ട് എന്തേലും പറഞ്ഞു എന്നുവെച്ചു കൂടുതൽ ഫ്രീഡം എടുക്കണ്ട.."
മഞ്ജുസ് ചുറ്റും നോക്കികൊണ്ട് പല്ലിറുമ്മി .
"മിസ് എന്ത് വേണേൽ പറഞ്ഞോ..എനിക്ക് ശരിക്കും ഇഷ്ടാ..."
ഞാൻ അവൾക്കു മുൻപിൽ പതറാതെ നിന്നു ഗൗരവത്തിൽ തട്ടിവിട്ടു .
"പിന്നെ പിന്നെ...."
മഞ്ജുസ് ഒരു പുച്ഛത്തോടെ എന്ന് അടിമുടി നോക്കി .
"ഒരു പിന്നേം ഇല്ല ...പ്ലീസ് യാ ..അക്സെപ്റ്റ് മി .."
ഞാൻ അവളുടെ മുൻപിൽ നിന്നു കൊഞ്ചി .
എന്റെ മട്ടും ഭാവവുമൊക്കെ അകണ്ടു കക്ഷി ഒന്ന് ഇമ്പ്രെസ്സ് ആകുന്നുണ്ടെങ്കിലും അന്നത്തെ അവസ്ഥയിൽ അങ്ങനെ എളുപ്പം സമ്മതിക്കാൻ പറ്റില്ലല്ലോ .
"ഡാ ഡാ വല്യ ഷോ ഒന്നും വേണ്ട പോവാൻ നോക്ക്.."
💬 Comments
View all comments