Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
അന്നത്തേക്കായി ഉണ്ടാക്കി വെച്ചിരുന്നത് . വിശപ്പ് കൂടുതലുള്ളതുകൊണ്ടോ എന്തോ അന്നത്തെ പലഹാരത്തിനു അതീവ രുചി ആയിരുന്നു .
ഞാൻ ഫോൺ സ്പീക്കർ മോഡിലിട്ടു മഞ്ജുസിനെ വിളിച്ചു . പിന്നെ പ്ളേറ്റിനോട് ചേർത്ത് തന്നെ ഫോണും ടേബിളിൽ വെച്ചു.
ഒന്ന് രണ്ടു റിങ് അടിച്ചപ്പോഴേക്കും അവള് കാൾ കട്ടാക്കി . അതോടെ കക്ഷി ക്‌ളാസിൽ ആകുമെന്ന് ഞാൻ ഊഹിച്ചു .
"അയാം ബിസി മാൻ ..."
"ശല്യപെടുത്തല്ലേടാ തെണ്ടി ..."
എന്റെ ഊഹം ശരിയെന്ന പോലെ മഞ്ജുസിന്റെ രണ്ടു മെസ്സേജും പിന്നാലെയെത്തി . ഞാനത് വായിച്ചു പയ്യെ പുഞ്ചിരിച്ചു .
"ഓക്കേ മാഡം...ഐ മിസ് യു "
"ഉമ്മ്ഹ..."
പിന്നെ അവൾക്കുള്ള മററുപടിയും അയച്ചു .
പിന്നെ വേഗം ആഹാരം കഴിച്ചു തീർത്തു ശ്യാമിനൊപ്പം ഓഫീസിലേക്ക് മടങ്ങി . ഒരാഴ്ചയിലേറെ ലീവ് ആയതുകൊണ്ട് എനിക്ക് പിടിപ്പതു പണി ഉണ്ടായിരുന്നു .കൊറേ ബില്ലിൽ സൈൻ ചെയ്യുന്നത് തന്നെ ഒരു ചടങ്ങു ആണ് . അങ്ങനെ എല്ലാം കഴിഞ്ഞു ഒരു മൂന്നു നാല് മാണി ആകുമ്പോഴാണ് ഞാൻ ഒന്ന് ശ്വാസം വിടുന്നത് . അപ്പോഴേക്കും പുറത്തെ കാലാവസ്ഥയിലും മാറ്റം വന്നു തുടങ്ങിയിരുന്നു .
പ്രതീക്ഷിക്കാത്ത ഒരു മഴക്കാറും ഇടിമുഴക്കവും കോയമ്പത്തൂരിൽ പരന്നു. പിന്നെയാണ് അത് ഏതോ ന്യൂനമർദത്തിന്റെ ഫലമായി ഉണ്ടായ മഴക്കോളാണെന്നു അറിയുന്നത് . ക്ഷണ നേരം കൊണ്ട് ചുറ്റിനും ഇരുട്ട് പടർന്നു . ഇടിമുഴക്കങ്ങളുടെ അകമ്പടിയോടെ കോരി ചൊരിയുന്ന മഴയും തുടങ്ങി . മഴ പെയ്തു തുടങ്ങിയായതോടെ ഞാൻ എന്റെ കാബിനിലെ ചില്ലു ജനാലകൾ തുറന്നിട്ട് മഴ ആസ്വദിച്ചു .
💬 Comments
View all comments