Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
. പിന്നെ ഞങ്ങൾ അകന്നു മാറികൊണ്ട് നിലത്തേക്കിറങ്ങി . ഞാൻ നേരെ ബാത്‌റൂമിൽ കയറി പല്ലു തേച്ചു മുഖമൊക്കെ കഴുകി റെഡി ആയി പുറത്തിറങ്ങി . ഇട്ടിരുന്ന വേഷം ഒന്നും മാറാൻ നിന്നില്ല . കാറിൽ ഒറ്റക്കുള്ള പോക്കല്ലേ..ഏതു വേഷമായാൽ എന്താ !
കയ്യും മുഖവുമൊക്കെ തുടച്ച ശേഷം ഞാൻ തൊട്ടിലിൽ കിടക്കുന്ന പിള്ളേരുടെ അടുത്തേക്ക് നീങ്ങി . റോസ് മോളോട് എനിക്ക് കൂടുതൽ അറ്റാച്ച്മെന്റ് ഉള്ളതുകൊണ്ട് ഞാൻ അവളുടെ തൊട്ടിലിലേക്ക് മുഖം കുനിച്ചുകൊണ്ട്
പെണ്ണിന്റെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചു . നല്ല ഉറക്കത്തിൽ ആയിരുന്നിട്ടു പോലും പെണ്ണ് ആ സമയത്തൊന്ന് പുഞ്ചിരിച്ച പോലെ എനിക്ക് തോന്നി .
"ചാ..ച്ചാ പോട്ടെടി പൊന്നുസേ..."
ചെറിയ സങ്കടത്തോടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ അവളുടെ കവിളിൽ പയ്യെ തഴുകി . മഞ്ജുസ് അതെല്ലാം നോക്കി എനിക്കടുത്തു ചിരിയോടെ നിൽപ്പുണ്ട് .അതിനു ശേഷം ആദികുട്ടനും ഒരുമ്മ നൽകികൊണ്ട് ഞാൻ പിന്തിരിഞ്ഞു .
"എന്നോട് യാത്ര പറയുന്നില്ലേ ?"
മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി പുരികങ്ങൾ ഉയർത്തി .
"ഇല്ല .."
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .
"അച്ഛനും അമ്മയും ഒകെ എണീറ്റോ ?"
അവളോടൊപ്പം താഴേക്കിറങ്ങുന്നതിനിടെ ഞാൻ സംശയത്തോടെ തിരക്കി .
"അച്ഛൻ എണീറ്റിട്ടില്ല ..അമ്മച്ചി അടുക്കളയിൽ ഉണ്ട് .."
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഹ്മ്മ്...."
ഞാൻ അതിനു പയ്യെ മൂളി . പിന്നെ താഴേക്ക് ചെന്ന് അമ്മയോട് യാത്ര പറഞ്ഞു .
"അമ്മെ ..ഞാൻ പോവാണേ..."
അടുക്കള വാതില്ക്കല് ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഞാൻ പുഞ്ചിരിച്ചു . അമ്മച്ചി അടുപ്പത്തു ചായ തിളപ്പിക്കുന്ന തിരക്കിലാണ് . നേരത്തെ എഴുനേറ്റു കുളിയൊക്കെ കഴിച്ചു അടുക്കളയിൽ കയറുന്നതാണ് അമ്മയുടെ രീതി . നമ്മുടെ പൊണ്ടാട്ടി പിന്നെ അത്രക്കൊന്നും പഴഞ്ചൻ അല്ലാത്തതുകൊണ്ട് കുളി അലർജി ആണ് .
"നിൽക്കെടാ..ചായ കുടിച്ചിട്ട് പോകാം.."
അമ്മ എന്നെ നോക്കി ഒരുപദേശം പോലെ പറഞ്ഞു .
"വേണ്ടമ്മേ ..ചായ കുടിച്ചാൽ എനിക്ക് കക്കൂസിൽ പോകാൻ തോന്നും ..പ്രെശ്നം ആണ് "
💬 Comments
View all comments