Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
പറഞ്ഞു .
"സ്വാഭാവികം ..."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
"പോടാ ..."
എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി .
"എടി നിനക്കു അത്യാവശ്യം നന്നായിട്ട് കുക്കിംഗ് ഒകെ അറിയാലോ ..പിന്നെന്തിനാ ഈ മടി ?"
ഞാൻ അവളെ ബെഡിലേക്ക് പിടിച്ചിരുത്തികൊണ്ട് സംശയത്തോടെ ചോദിച്ചു .
"നിനക്കു ഉണ്ടാക്കി തന്നിട്ട് എന്താ കാര്യം ? ഫുൾ കുറ്റം പറച്ചിൽ അല്ലെ ഉള്ളു .."
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ദേഷ്യപ്പെട്ടു .
"പിന്നെ എന്നെകൊണ്ട് ഒറ്റക്കൊന്നും വയ്യ ..നീ ചുമ്മാ ടി.വി യും കണ്ടു ഇരിക്കുവല്ലേ , ബാക്കിയുള്ളവര് കിടന്നു പണിയെടുക്കണം .വെറുതെ ഇരുന്നു മഞ്ജുസേ അതെടുക്ക്..ഇതെടുക്ക്..വെള്ളം കൊണ്ട് വാ..ചായ കൊണ്ട് വാ...എന്നൊക്കെ അലറാതെ നിനക്കു എന്നെ ഒന്ന് സഹായിച്ചൂടെ ?"
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
"ആഹ്...ഇനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു . അല്ലാതെ ദ്രോഹിക്കുന്നതൊന്നും പോരാഞ്ഞിട്ടായിരിക്കും അല്ലെ ?"
ഞാനവളുടെ ഡയലോഗ് കേട്ട് തിരിച്ചു ചോദിച്ചു .
"ഞാൻ എന്ത് ചെയ്‌തെന്നാ ഇയാളീ പറയണേ ?"
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"ഞാൻ നിന്റെ ആരാ ?"
മഞ്ജുസിന്റെ ഒന്നുമറിയാത്ത ഭാവം കണ്ടു ഞാൻ ഗൗരവത്തിൽ ചോദിച്ചു .
"അതിപ്പോ പറഞ്ഞിട്ട് വേണോ അറിയാൻ ?"
മഞ്ജുസ് സ്വല്പം പുച്ഛം ഇട്ടു .
"ആഹ്..വേണം ..നീ ചുമ്മാ പറ .."
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"മൈ കവി ...എന്റെ കെട്ട്യോൻ .."
മഞ്ജുസ് സ്വല്പം കുറുമ്പോടെ പറഞ്ഞു പുരികങ്ങൾ ഇളക്കി .
💬 Comments
View all comments