0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
മട്ടിൽ പറഞ്ഞു അവളെ നോക്കി . "ഹ്മ്മ്..." മഞ്ജുസ് അതിനു പയ്യെ മൂളി . പിന്നെ ബെഡിൽ കിടന്ന ഷാൾ ഒകെ എടുത്തിട്ട് വീണ്ടും ഒന്ന് റെഡി ആയി എന്നെയും കാത്തു ഹാളിലെ സോഫയിൽ ചെന്നിരുന്നു . ആ സമയം കൊണ്ട് ഒന്ന് ഫ്രഷ് ആയി വേഷവും മാറികൊണ്ട് ഞാൻ പുറത്തിറങ്ങി . "പോവാം ?" ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി . "ആഹ് .." അവൾ മൂളികൊണ്ട് എഴുനേറ്റു . പിന്നെ എനിക്ക് മുൻപേ പുറത്തേക്ക് നടന്നു . "കീ വണ്ടിയിൽ തന്നെ ആണോ ?" നടക്കുന്നതിനിടെ എന്നെ തിരിഞ്ഞു നോക്കികൊണ്ട് മഞ്ജുസ് തിരക്കി . "ആഹ്.."
ഞാൻ അതിനു പയ്യെ മൂളി . ആ ചോദ്യത്തിന്റെ അർഥം അവളാണ് ഡ്രൈവ് ചെയ്യാൻ പോകുന്നത് എന്നാണ് ! മഞ്ജുസ് നേരെ ഡ്രൈവിംഗ് സീറ്റിലോട്ടു ചെന്ന് കയറി . പിന്നെ കാര് സ്റ്റാർട്ട് ചെയ്തിട്ട് സ്റ്റീയറിങ്ങിൽ താളം പിടിച്ചുകൊണ്ട് എന്നെയും പ്രതീക്ഷിച്ചിരുന്നു . ഞാൻ ചെരിപ്പൊക്കെ ഇട്ടു വേഗം മുൻപിലെ സീറ്റിലേക്ക് തന്നെ കയറി ഇരുന്നു .ഞാൻ ചെന്ന് കയറിയതും അവള് ഒന്നും മിണ്ടാതെ അത്യാവശ്യം നല്ല സ്പീഡിൽ വണ്ടി റിവേഴ്‌സ് എടുത്തു . സെറ്റ് ബെൽറ്റ് ഇടാത്തതുകാരണം ഞാനൊന്നു പിന്നാക്കം മലച്ചു എന്നത് സത്യമാണ് ! മഞ്ജു നല്ല എക്സ്പെർറ്റ് ഡ്രൈവർ ആണ് , ഡ്രിഫ്റ്റ് ചെയ്യാൻ വരെ അവളെക്കൊണ്ട് സാധിക്കും . ഒറ്റ കൈകൊണ്ട് സ്റ്റിയറിങ് കറക്കികൊണ്ട് അവളെന്നെ നോക്കി ചിരിച്ചു . പിന്നെ ഇടം കൈകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്തു കാര്

💬 Comments

View all comments