Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
അയവിറക്കാനും , സൗഹൃദം പങ്കുവെക്കാനും വേണ്ടി ഇന്നിവിടെ എത്തിച്ചേർന്ന നമ്മുടെ തന്നെ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി അറിയിച്ചുകൊണ്ട് പരിപാടിയിലേക്ക് കടക്കുന്നു ..
നമ്മുടെ ക്ഷണം സ്വീകരിച്ചു , തിരക്കുകൾക്കിടയിലും ഇവിടെ എത്തിച്ചേർന്ന നമ്മുടെ സ്വന്തം അജീഷ് സാർക്കും , മായാ മിസ്സിനും സർവോപരി നമ്മുടെ ക്‌ളാസ്സിലെ കവിന്റെ ജീവിത സഖിയുമായ മഞ്ജു മിസ്സിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .."
മഞ്ജുവിനെ സ്തുതിക്കുന്ന ഭാഗമെത്തിയതും ഹാളിൽ ഒരു കൂട്ടച്ചിരി മുഴങ്ങി ! അത് ചെറിയൊരു ജാള്യതയോടെ അവളും ചിരിയടക്കികൊണ്ട് കേട്ട് നിന്നു . ആ സമയത്തു എല്ലാരും കൂടി എന്നെ ഒന്നിച്ചു തിരിഞ്ഞു നോക്കിയത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാകാത്ത കാര്യമാണ് !
"നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനു മുൻപായി നമുക്ക് രണ്ടു പേരെ ഇവിടെ ആശംസിക്കേണ്ടതുണ്ട് .."
ചിരി അടങ്ങിയതും സുരേഷ് വീണ്ടും പ്രസംഗിച്ചു തുടങ്ങി . പണി എനിക്കിട്ടു തന്നെയാണ് വരുന്നത് എന്ന് മനസിലായ ഞാൻ അതോടെ മഞ്ജുസിനെ നോക്കി .
"അതെ കൂട്ടുകാരെ ..അത് മറ്റാരുമല്ല ..നമ്മുടെ പ്രിയ സുഹൃത്തു ആയിരുന്ന കവിനും നമ്മുടെ പ്രിയങ്കരിയായ മഞ്ജു മിസ്സും തന്നെയാണ് "
സുരേഷ് ഒന്ന് കടുപ്പിച്ചു പറഞ്ഞതോടെ ഹാളിൽ കയ്യടിയും ചിരിയുമൊക്കെ മുഴങ്ങി .
"എന്റെ ഓര്മ ശരിയാണെങ്കിൽ ക്‌ളാസിൽ എത്തിയാൽ കീരിയും പാമ്പും പോലെ പെരുമാറിയിരുന്ന കവിനും മഞ്ജു മിസ്സും നമ്മളെ ഒകെ പൊട്ടന്മാരും പൊട്ടികളും ആക്കികൊണ്ട് ഇന്ന് ഭാര്യ ഭർത്താക്കമാർ ആണ് . നമ്മളെ വിഡ്ഢികളാക്കി പ്രണയിച്ചു നടന്ന ആ മഹാനും മഹതിക്കും ഈയവസരത്തിൽ നമ്മുടെ വക ഒരു ചെറിയ ഉപഹാരം സമ്മാനിക്കുന്നു .."
സുരേഷ് പറഞ്ഞു നിർത്തിക്കൊണ്ട് എന്നെയും മഞ്ജുസിനെയും മാറി മാറി നോക്കി .
"കവിനെ ..മിസ്സെ ...കേറി പോരെ ..."
മൈക്ക് പൊത്തിപിടിച്ചുകൊണ്ട് സുരേഷ് ഞങ്ങളോടായി പറഞ്ഞു . പക്ഷെ നാണക്കേടും ചമ്മലും കാരണം ഞാൻ പിൻവലിഞ്ഞു . പക്ഷെ ശ്യാമും ഫ്രെണ്ട്സുമുണ്ടോ വിടുന്നു..അവന്മാര് ഉന്തിതള്ളി എന്നെ പറഞ്ഞയച്ചു .
"ഹാഹ് ..ചെല്ലെടെ ..ചെല്ല്"
ശ്യാം എന്നെ ഉന്തിക്കൊണ്ട് പറഞ്ഞു .
"മടിച്ചു നിക്കാതെ കടന്നു വരൂ കവിൻ...."
"മഞ്ജു
💬 Comments
View all comments