Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
ഫ്രെണ്ട്സിനെ കൂടെ ഒകെ എത്ര നേരം വേണേലും പൊറത്തു പോകാൻ ഇന്ററസ്റ്റ് ഉണ്ടല്ലോ ?"
മഞ്ജുസ് എന്നെ ചോദ്യംചെയ്യുന്ന മട്ടിൽ സ്വരം ഉയർത്തി .
"അത് വീട്ടിൽ ആവുമ്പോൾ അല്ലെ . ഇവിടെ അതിനു ആരും ഇല്ലല്ലോ "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .
"പിന്നെ ഞാൻ എന്താടാ ചത്തോ ? ഞാൻ ഇവിടെ ഇല്ലേ ? നിനക്കെന്താ എന്നെയും കൂട്ടി പോയാൽ "
മഞ്ജുസ് ഒടുക്കം അവളുടെ പോയിന്റിൽ എത്തി . അവളെ പുറത്തു കൊണ്ടുപോകാത്തതിന്റെ ദേഷ്യം ആണ് ഇത്രേം നേരം ആയിട്ട് കാഴ്‌ചവെച്ചത് .
"ഹ്മ്മ്..ബെസ്റ്റ് ...നല്ല ചേലായി .."
അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു .
"അതെന്താടാ എനിക്കൊരു കുഴപ്പം ?"
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
"കുഴപ്പങ്ങളെ ഉള്ളു .."
ഞാൻ അവളെ നോക്കി ചിരിച്ചു. അതോടെ അവളുടെ മുഖം മാറി . "വാട്ട് ദി ..." മഞ്ജുസ് എന്നെ നോക്കി കൈകൾ മലർത്തി . അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു . ഞാൻ പെട്ടെന്ന് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
"എന്നുവെച്ചാൽ അങ്ങനെ അല്ല മഞ്ജുസേ...നീ ചൂടാവല്ലേ .."
ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു .
"നീ ഒലിപ്പിക്കണ്ട...അതറിഞ്ഞിട്ട് തന്നെയേ കാര്യമുള്ളൂ ..പറ...എന്താ എന്റെ പ്രെശ്നം ?"
മഞ്ജുസ് എന്നെ ഉന്തിമാറ്റികൊണ്ട് ദേഷ്യപ്പെട്ടു .
"ഹി ഹി..അപ്പോഴേക്കും ചൂട് ആയോ ?"
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു ."ആഹ്..ആയി ..നീ ഇളിക്കാതെ കാര്യം പറയെടാ .."
മഞ്ജുസ് വീണ്ടും ദേഷ്യപ്പെട്ടു .
"ഓക്കേ പറയാം ...എനിക്കൊരു കുഴപ്പവും ഇല്ല ..."
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
"എടി മഞ്ജു വാര്യരെ ..നിന്നേം കൂട്ടി ഷോപ്പിംഗിനു പോയാൽ അത് തീരാൻ ഒരു കൊല്ലം പിടിക്കും ..പിന്നെ എങ്ങനെയാ നിന്നേം കൂട്ടി പോവാ ? ബാക്കിയുള്ളവന് ബോറടിക്കും എന്ന ചിന്ത എങ്കിലും വേണ്ടേ ? "
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . അതിനു അവളൊന്നും മിണ്ടിയില്ല . സംഗതി സത്യം
💬 Comments
View all comments