0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 593
പോലെ തട്ടിവിട്ടു. "ചുമ്മാ ആണേലും അല്ലേലും കേട്ടോണ്ടിരിക്കാൻ വല്യ സുഖം ഒന്നുമില്ല ..അങ്ങനെ എനിക്ക്  ആരേം സഹിക്കേണ്ട കാര്യം ഒന്നുമില്ല " വീണ ഇത്തവണ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു . "ഓക്കേ ..അത് അവൻ മാറ്റികോളും...നീ ഒന്ന് ക്ഷമിക്കെടി ..." ഞാൻ അവളുടെ മറുപടി കേട്ട് ചിരിയോടെ പറഞ്ഞു . "എനിക്ക് അതിനു ആരോടും പിണക്കം ഒന്നും ഇല്ല...പിന്നെ കൊറച്ചു വെയ്റ്റ് ഇട്ടു നിന്നു എന്നേയുള്ളു .." വീണ ഒഴുക്കൻ മട്ടിൽ പറഞ്ഞു . "ഉവ്വ ...എന്റെ ദൈവമേ സകല പെണ്ണുങ്ങളും ഇങ്ങനെ ആണോ .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു സ്വന്തം കാര്യം കൂടി ഓർത്തുപോയി ! "ഹി ഹി ..നല്ല എക്സ്പീരിയൻസ്ഡ് ആണല്ലേ ?" എന്റെ ആത്മഗതം കേട്ട് വീണ ചിരിയോടെ തിരക്കി . "ആണോന്നോ ...നീ കണ്ട മഞ്ജു ചേച്ചി ഒന്നും അല്ല മോളെ ശരിക്കുള്ള മഞ്ജു ...അതൊക്കെ എനിക്ക് മാത്രേ അറിയൂ .." ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ സ്വഭാവം ഓർത്തു . "പക്ഷെ എന്തൊക്കെ പറഞ്ഞാലും ചേച്ചിക്ക് കണ്ണേട്ടനെ കുറിച്ച് പറയാൻ നൂറു നാവാ ...ചുമ്മാ ഇരുന്നു തള്ളിക്കോളും" വീണ എന്നെ കളിയാക്കികൊണ്ട് ചിരിച്ചു . "ആഹാ ..അപ്പോ നിങ്ങളുടെ അടുത്തൊക്കെ നമ്മളെ കുറിച്ച് പൊക്കി പറയുന്നുണ്ട് അല്ലെ ?" ഞാൻ സംശയത്തോടെ ചോദിച്ചു . "പിന്നല്ലാതെ .ഹി ഹി .." വീണ ചിരിച്ചു .
"ഹ്മ്മ്...അത് വിട്..നീ പെട്ടെന്ന് അവനെ വിളിച്ചു കാര്യം സോൾവ് ആക്കിക്കെ..ഇതിപ്പോ ഞാൻ കാരണം ആണെന്നു ആണ്  അവൻ പറയുന്നത് . എനിക്കിവിടെ സ്വൈര്യം തരുന്നില്ല " ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു . "അയ്യടാ ..അങ്ങോട്ട് വിളിച്ചു ഉണ്ടാക്കാൻ ഒന്നും എനിക്ക് പറ്റില്ല ..വേണെങ്കിൽ ഇങ്ങോട്ടു വിളിച്ചു സോറി പറയട്ടെ .." വീണ വീണ്ടും കടും പിടുത്തം തുടങ്ങി . "ദേ പെണ്ണെ ..എന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കല്ലേ ..അവൻ കൊറേ വിളിച്ചിട്ട് നീ പോസ് ഇട്ടതല്ലേ  ? അങ്ങനെ നീ മാത്രം വല്യ ആളാവണ്ട " ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ

💬 Comments

View all comments