Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
..അങ്ങനെയിപ്പോ എത്രയാ നീ തന്നിട്ടുള്ളത് ..."
മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു .
"തരുമെടി ...ഇനി ഞാൻ കുറച്ചു മാറ്റിപിടിക്കാൻ പോവാ ..നിന്നെ ഒക്കെ ശരിയാക്കി തരാം . നിന്റെ ഈ ജാഡയും എന്റെ തലയിൽ കേറുന്ന സ്വഭാവമൊക്കെ മാറ്റിയെടുത്തിട്ട് തന്നെ കാര്യം "
ഞാൻ പാതി കളിയായുംകാര്യമായും പറഞ്ഞു നിർത്തി .
"ഓ സന്തോഷം ..നിന്റെ കയ്യിന്നു രണ്ടു തല്ലു വാങ്ങാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട് .."
മഞ്ജുസ് കാര്യമായിട്ട് തന്നെ പറഞ്ഞു .
"തരാടി..തരാ ..നീ പേടിക്കണ്ട "
ഞാൻ ചിരിയോടെ പറഞ്ഞു .
"ഹ്മ്മ്....പിന്നെ ...ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് . "
എന്റെ ഡയലോഗടി കേട്ട് അവള് പിന്നെയും ചിരിച്ചു .
"എനിക്ക് ആഗ്രഹം ഒക്കെ ഉണ്ട് മോളെ ..പക്ഷെ നിന്റെ മോന്ത കാണുമ്പോ പറ്റണില്ല .."
ഞാൻ എന്റെ നിസഹായത ഓർത്തു ചിണുങ്ങി .
"ഹി ഹി ...പോടാ അവിടന്ന് ..."
മഞ്ജുസ് ചിരിച്ചു .
"സത്യായിട്ടും ...അല്ലേൽ ഞാൻ എന്നോ കൈവെച്ചിട്ടുണ്ടാവും ..എനിക്ക് അത്രക്ക് ദേഷ്യം വന്ന ടൈം ഒക്കെ ഉണ്ടായിട്ടുണ്ട് .."
ഞാൻ കാര്യമായി തന്നെ പറഞ്ഞു .
"ഹ്മ്മ് ..അറിയാം ..കൂടുതൽ വിശദീകരിക്കേണ്ട മോനെ..ഞാൻ മൂഡ് ഓഫാകും ."
അതൊന്നും കേൾക്കാൻ ഇഷ്ടമില്ലാത്ത പോലെ മഞ്ജുസ് ചിരിച്ചു .
"ആണോ...എന്നാ വേണ്ട ."
ഞാൻ പയ്യെ ചിരിച്ചു .
"ഹ്മ്മ്..എന്നാൽ പിന്നെ വെക്കട്ടെ ഏട്ടാ ..."
മഞ്ജുസ് പതിവുപോലെ കൊഞ്ചിക്കൊണ്ട് എന്നെ കളിയാക്കി .
"പോടീ ..."
അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു .
💬 Comments
View all comments