0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
കോപ്പേ ..എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ " വീണ ഫോണിലൂടെ പല്ലിറുമ്മി . "ഞാൻ ശ്യാം അല്ല .." അവളുടെ സംസാരം കേട്ട് ഞാൻ ശാന്തനായി പറഞ്ഞു . അതോടെ മറുതലക്കൽ വീണ എരിവ് വലിച്ചു ! "സ്സ് ....പണ്ടാരങ്ങള്,,നിങ്ങൾക്ക് രണ്ടാൾക്കും കൂടി ഒരു ഫോൺ ആണോ  " വീണ ആരോടെന്നില്ലാതെ പറഞ്ഞു . "നീ എന്തിനാ മോളെ ഇങ്ങനെ ചൂടാവുന്നെ ? ഞാൻ നിന്നെ എന്തേലും ചെയ്തോ ?" അവളുടെ ദേഷ്യം കേട്ട് ഞാൻ ചിരിയോടെ തിരക്കി . "കണ്ണേട്ടാ പ്ലീസ് ....എനിക്കിപ്പോ സംസാരിക്കാൻ മൂഡില്ല ..ആ തെണ്ടി അടുത്ത് തന്നെ ഉണ്ടാകുമല്ലേ ?" വീണ എല്ലാമറിയാവുന്ന മട്ടിൽ ചോദിച്ചു . "ഉണ്ടെങ്കിൽ നിനക്കെന്താ ? നീ എന്നോടല്ലെ സംസാരിക്കുന്നത് " ഞാൻ വളരെ നോർമൽ ആയി തട്ടിവിട്ടു . "ദേ കണ്ണേട്ടാ .." എന്റെ മറുപടി കേട്ട് വീണ ചിണുങ്ങി . "എന്തോന്നാടി പെണ്ണെ...എന്റെ പേരും പറഞ്ഞിട്ട് നീ അവനോടു മിണ്ടാതെ നടന്നാൽ പിന്നെ എനിക്കെന്താ ഒരു അന്തസ് ഉള്ളത് ? ഏഹ് ?" ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി . അതിനു വീണ പ്രേത്യകിച്ചു ഒന്നും പറഞ്ഞില്ല. "എന്താടി നീ ഒന്നും പറയാത്തെ?" ഞാൻ വീണ്ടും പയ്യെ തിരക്കി . "കണ്ണേട്ടാ..അത്...അങ്ങനെ കണ്ണേട്ടൻ വിചാരിക്കണ പോലെ ഒന്നും ഇല്യ ..." വീണ എന്റെ സംസാരം കേട്ട് ഒന്ന് മനസാന്തരപ്പെട്ടു . "ഞാൻ അല്ലല്ലോ ..നീയല്ലേ അതിനു എന്നെക്കുറിച്ചു മോശമായിട്ട് വിചാരിച്ചത് . നീയും അവനും സംസാരിക്കുന്നത് കേട്ടിരിക്കുന്ന ഞാനാണല്ലോ  നിന്റെ

💬 Comments

View all comments