Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
വായിലിരിക്കുന്നത് കേൾക്കാൻ നിക്കല്ലേ ..അവൻ കൊറേ വിളിച്ചിട്ട് നീ പോസ് ഇട്ടതല്ലേ ? അങ്ങനെ നീ മാത്രം വല്യ ആളാവണ്ട "
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഓ ..അല്ലേലും കണ്ണേട്ടൻ അവന്റെ സൈഡല്ലേ പറയത്തുള്ളൂ..എന്റെ ഭാഗം പറയാൻ ആരും ഇല്യ "
വീണ ചെറിയ പരിഭവത്തോടെ പറഞ്ഞു .
"ആഹ്..ആരും വേണ്ട ..നീ തന്നെ ധാരളം ആണ് .."
ഞാൻ ചിരിയോടെ തട്ടിവിട്ടു .
"ദേ ദേ ..കണ്ണേട്ടാ ന്നു വിളിച്ച നാവുകൊണ്ട് എന്നെകൊണ്ട് ഒന്നും പറയിപ്പിക്കാതെ വെച്ചിട്ട് പോയെ .."
എന്റെ കളിയാക്കിയുള്ള സംസാരം കേട്ട് വീണ പല്ലിറുമ്മി .
"വെക്കുവൊക്കെ ചെയ്യാം...പക്ഷെ പറഞ്ഞതൊക്കെ ഡീൽ അല്ലെ ?"
ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു .
"ആഹ്..ഡീൽ ...."
വീണ അതിനു മറുപടിയും നൽകി . അതോടെ ഫോൺ വിളി അവസാനിപ്പിച്ച് ഞാൻ ശ്യാമിന്റെ അടുത്തേക്ക് ചെന്നു .
"മൈരേ ...ഒകെ പറഞ്ഞു സെറ്റാക്കിയിട്ടുണ്ട് . വേണേൽ വിളിച്ചു നോക്ക് .."
അവന്റെ നീണ്ടു നിവർന്നുള്ള കിടത്തം നോക്കി ഞാൻ പുച്ഛത്തോടെ പറഞ്ഞു .
"അവളെന്തു പറഞ്ഞു ?"
ശ്യാം അതുകേട്ടു എന്നെ പ്രതീക്ഷയോടെ നോക്കി .
"അവള് പലതും പറയും ..നീ അത് നോക്കണ്ട ..വേണേൽ വിളിച്ചു നോക്കെടേയ് "
ഞാൻ സ്വല്പം ഗമയിൽ തള്ളിക്കൊണ്ട് ചിരിച്ചു . പിന്നെ അവനെ റൂമിൽ നിന്നും ഉന്തി തള്ളി പുറത്തിറക്കി മഞ്ജുസിനെ വീഡിയോ കാൾ ചെയ്തു .
ആദ്യ ശ്രമത്തിൽ മഞ്ജുസ് കാൾ എടുത്തില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ കണക്ട് ആയി .
💬 Comments
View all comments