Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
പറഞ്ഞ പോലെ എന്റെ റോസിമോളെയും ഒക്കത്തു വെച്ചുകൊണ്ടുള്ള മഞ്ജുസിന്റെ പുഞ്ചിരി തൂകിയുള്ള മുഖം വീഡിയോ കോളിൽ തെളിഞ്ഞു .
"കേൾക്കുന്നുണ്ടോ മിസ്സെ ?"
ഞാൻ ഹെഡ് സെറ്റ് ചുണ്ടോടു ചേർത്ത് പിടിച്ചുകൊണ്ട് തിരക്കി .
"ആഹ്..ഉണ്ടെടാ..പറഞ്ഞോ ..."
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ റോസ് മോളുടെ നേരെ കാമറ നീക്കിപിടിച്ചു .
"ഡീ ഡീ പൊന്നുസേ..ദേ നോക്കെടി നിന്റെ ചാ ച്ചാ"
പെണ്ണിനെ കൊഞ്ചിച്ചുകൊണ്ട് മഞ്ജുസ് ഡിസ്പ്ളേയിലേക്ക് ചൂണ്ടി കാണിക്കുന്നുണ്ട് ."കാണുന്നുണ്ടോ ?"
മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി .
"ഹ്മ്മ്....ഉണ്ട് ഉണ്ട് ..."
ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും റോസ് മോളുടെ നോട്ടം ഡിസ്പ്ളേയിൽ ഉടക്കി കഴിഞ്ഞിരുന്നു . എന്റെ മുഖം മഞ്ജുസിന്റെ ഫോണിൽ കണ്ടതും പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു .
"ചാ ച്ചാ.."
മഞ്ജുസിനെ നോക്കികൊണ്ട് റോസ് മോള് ഡിസ്പ്ളേയിലേക്ക് കൈചൂണ്ടി ചിരിച്ചു .
"അയ്യടാ ..ഞാൻ കണ്ടടി പെണ്ണെ .."
റോസ്‌മോളുടെ കവിളിൽ പയ്യെ നുള്ളികൊണ്ട് മഞ്ജുസ് ചിരിച്ചു .
"ഡീ പൊന്നുസേ ...ചാച്ചന് ഉമ്മ താടി ...ഉമ്മാഹ്..."
ഞാൻ ഫോണിലൂടെ ഉമ്മവെക്കുന്ന പോലെ ഭാവിച്ചു റോസ് മോളെ നോക്കി .അതുകണ്ടതോടെ പെണ്ണ് കൈകൊട്ടി ചിരിച്ചു .
അതോടെ മഞ്ജുസ് ഫോൺ അവളുടെ കൈകളിലേക്ക് പിടിച്ചു കൊടുത്തു . ഡിസ്പ്ളേയിലെ എന്റെ മുഖം നോക്കി റോസ് മോള് കൗതുകത്തോടെ ഡിസ്പ്ളേയിൽ തഴുകി [അവളുടെ കുഞ്ഞികൈ അതിലൂടെ ഇഴയുന്നത് ഇടയ്ക്കു കാമറ കാഴ്ച മറക്കുന്നുണ്ട് ] . എന്റെ മുഖത്ത് തഴുകുന്ന പോലെ പെണ്ണ്
💬 Comments
View all comments