0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ഇങ്ങളെ ഇഷ്ടാണ് മിസ്സെ ..എന്നൊക്കെ ഉള്ള നിന്റെ സ്ഥിരം ഡയലോഗ്.." മഞ്ജുസ് എന്റെ പഴയ കുസൃതികൾ ഓർത്തു ചിരിച്ചു . "നീയൊന്നു പോണുണ്ടോ കവിനെ..ഞാൻ അല്ലെങ്കിൽ പ്രിന്സിപ്പാളിനോട് കംപ്ലയിന്റ് ചെയ്യും " അതിനുള്ള മഞ്ജുസിന്റെ അക്കാലത്തെ പ്രസിദ്ധമായ ഡയലോഗ് ഞാൻ സ്വയം പറഞ്ഞു അവളെ നോക്കി . "ഹി ഹി..പോടാ ചെക്കാ.." എന്റെ കളിയാക്കല് കേട്ടതും മഞ്ജുസ് ചിണുങ്ങി . "എന്തൊക്കെ ബഹളവും ഉപദേശവും ആയിരുന്നു ..ഒടുക്കം എന്തായി ?" ഞാൻ സ്വല്പം ഗമയിൽ അവളെ നോക്കി . "എന്താകാൻ ..പറ്റിപ്പോയി .." മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "ഉവ്വ ഉവ്വ ..തുറന്നു സമ്മതിക്കാൻ നല്ല മടി ആണല്ലേ ? " ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "എന്തിനു ? ഞാൻ നിന്നോട് പറയാറില്ലെങ്കിലും വേറെ എല്ലാവരോടും പറയാറുണ്ട് .." മഞ്ജുസ് എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു . "എന്തോന്ന് ?" ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി . "എന്റെ ചെക്കൻ പൊളി ആണെന്ന് " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു കണ്ണിറുക്കി . അത് കേട്ടപ്പോൾ എനിക്കും ഒന്ന് കുളിരു കോരി ! "ആഹ് ..അങ്ങനെ ഉള്ളിലുള്ളതൊക്കെ ഇങ്ങട്ട് പോരട്ടെ " ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു . "ഹി ഹി..ഇനി ഒന്നും ഇല്ല ..നീ ഒന്ന് മിണ്ടാതിരിക്ക്..." മഞ്ജുസ് ഡ്രൈവിങ്ങിലെ ശ്രദ്ധ പാളുന്നതോർത്തു എന്നെ നോക്കി ദേഷ്യപ്പെട്ടു . "എന്ന് പറഞ്ഞാൽ എങ്ങനെയാ  ഈ ദേഷ്യം ഒകെ പിന്നെ നീ മറന്നതെപ്പോഴാ ?" ഞങ്ങളുടെ ലവ് സ്റ്റോറി ഓർത്തു ഞാൻ വീണ്ടും തിരക്കി

💬 Comments

View all comments