0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
. "അത് ഞാൻ പറഞ്ഞില്ലേ ..അന്നത്തെ ഫങ്ക്ഷന് ഫുഡ് കഴിക്കാൻ വന്നപ്പോ നിന്നേം ശ്യാമിനെയും കണ്ടത്..അന്നത്തെ നിന്റെ സംസാരവും പെരുമാറ്റവും ഒകെ എനിക്ക് നല്ല ക്യാച്ചി ആയി ഫീൽ ചെയ്തു . ഈ ചെക്കൻ എന്താ ഇങ്ങനെ ..എന്നൊക്കെ ഞാൻ വീട്ടിൽ പോയി കൊറേ നേരം ആലോചിക്കുവേം ചെയ്തു  " മഞ്ജുസ് എന്നെ നോക്കാതെ തന്നെ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു . "ഹ്മ്മ്...എന്തായാലും അതൊക്കെ നന്നായി . ഞാൻ നിന്നോട് എങ്ങനെയാ കമ്പനി ആവാൻ പറ്റുവാന്ന് ആലോചിച്ചു നടക്കുന്ന ടൈം ആയിരുന്നു . അപ്പോഴാണ് നിന്റെ ലിഫ്റ്റ് കിട്ടിയത് "
ഞങ്ങളുടെ റിലേഷനിലെ പ്രധാന ടേണിങ് പോയിന്റ് ഓർത്തു ഞാൻ ചിരിച്ചു ."ആഹ്...പാവം അല്ലെ എന്ന് വിചാരിച്ചിട്ടാ ഞാൻ ..." മഞ്ജുസ് പയ്യെ ഒന്ന് പറഞ്ഞു നിർത്തി . "ഓഹ് അല്ലെങ്കിൽ നീയെന്നെ അങ്ങ്.." അവളുടെ ടോൺ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു . "ഹി ഹി ..നീയെന്തിനാ വെറുതെ ചൂടാവുന്നെ ..കൂൾ ബ്രോ.." എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു . "പിന്നെ നിന്റെ ഇടക്കിടക്കുള്ള ഫോൺ വിളിയും മെസ്സേജിംഗും ഒകെ ശല്യം തന്നെ ആയിരുന്നു . ഞാൻ വല്ല അത്യാവശ്യ പണിയും ചെയ്യുമ്പോൾ ആകും നിന്റെ ഒടുക്കത്തെ വിളി . ബട്ട് ..അറ്റ് എ പോയിന്റ് ..ഒക്കെ എന്റെ കയ്യിന്നു പോയി.." സ്വല്പം നാണത്തോടെ തന്നെ മഞ്ജുസ് പറഞ്ഞു നിർത്തി . "ഹോ...അതിലിത്ര നാണിക്കാൻ എന്താ ഉള്ളത് ?" അവളുടെ മുഖഭാവം നോക്കി ഞാൻ ചിരിച്ചു . "പിന്നെ നാണിക്കാതെ.. ഞാൻ

💬 Comments

View all comments