0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 503
..നീ വിവരം അറിയും .." മഞ്ജുസ് എന്നത്തേയും പോലെ വെല്ലുവിളി ഉയർത്തി . "എടി എടി ..പതുക്കെ ..ഇവിടിപ്പോ ഞാനും നീയും മാത്രേ ഉള്ളു ..പതുക്കെ പറഞ്ഞാലും എനിക്ക് കേൾക്കാം " അവളുടെ സ്വരം ഉയർന്നതോടെ ഞാൻ സ്വല്പം ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു . "ഓഹ്..." അതിനു പുച്ഛത്തോടെ മൂളികൊണ്ട് അവൾ മുഖം വെട്ടിച്ചു . കക്ഷി സ്വല്പം ദേഷ്യത്തിലാണെന്നു മനസിലായതോടെ ഞാൻ പെട്ടെന്ന് അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് മലർന്നു കിടന്നു . അത്രയെളുപ്പം അത് പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾക്ക് ഒഴിഞ്ഞു മാറാനും കഴിഞ്ഞില്ല . "എന്റെ മടിയിൽ ഒന്നും കിടക്കണ്ട..എണീക്കേട.." ഞാൻ അവളുടെ മടിയിൽ കിടന്നതും മഞ്ജുസ് എന്റെ തലക്കിട്ടു തട്ടികൊണ്ട് ദേഷ്യപ്പെട്ടു . "ഹൌ ...എന്താപ്പോ ഇത് .." ഞാൻ അവളുടെ ദേഷ്യം കണ്ടു മുഖത്ത് പുച്ഛം വാരിവിതറി . പിന്നെ അവളുടെ കൈകൾ ബലമായി പിടിച്ചു വെച്ചു. "നിന്റെ കയ്യിന്റെ സോഫ്റ്റ്നസ് ഒകെ കുറഞ്ഞല്ലോ മിസ്സെ.." ഞാൻ അവളുടെ കൈത്തലം പിടിച്ചെടുത്തുണ്ട് ചിണുങ്ങി . "നീ വിഷയം മാറ്റണ്ട .." എന്റെ കൊഞ്ചല് കണ്ടു മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "ശോ..എന്തൊരു കഷ്ടം ആണിത് ..എടി പോവാടീ മഞ്ജുസേ , ഞാൻ ഒന്ന് വെയ്റ്റ് ഇട്ടതല്ലേ .നിന്റെ വീട്ടിലോട്ടു പോണ്ട എന്ന് ഞാൻ എന്നേലും പറഞ്ഞിട്ടുണ്ടോ ? പിന്നെ എന്തിനാ ഈ ചോദിക്കാൻ നിക്കുന്നേ?" ഞാൻ അവളുടെ ദേഷ്യം കണ്ടു സംശയത്തോടെ തിരക്കി. അതോടെ അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു പൂത്തു തളിർത്തു കായ്ച്ചു എന്നൊക്കെ പറയാം .. "ന്നാലും പേരിനു നീയെന്റെ ഭർത്താവ് അല്ലെ...അതാ ഞാൻ .." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ മുടിയിൽ തഴുകി . "ഹൌ .അല്ലെങ്കിൽ ഭർത്താവിനെ വല്യ കാര്യം ആണല്ലോ ..ഒന്ന് പൊയ്‌ക്കെടി .." ഞാൻ അവളെ കളിയാക്കി . പിന്നെ അവളുടെ ഇടതു കൈത്തലം പിടിച്ചു പയ്യെ ചുംബിച്ചു . മഞ്ജുസ് എന്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ട് തന്നെ അതെല്ലാം നോക്കി ഇരുന്നു . ഒപ്പം വലതു കൈകൊണ്ട് എന്റെ മുടിയിഴകൾക്കിടയിൽ പയ്യെ വിരലോടിക്കുകയും ചെയ്തു .

💬 Comments

View all comments