0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 502
ഇവിടിട്ടു ചവിട്ടും .." ഞാൻ അവളുടെ പുറത്തു പയ്യെ നുള്ളികൊണ്ട് പല്ലിറുമ്മി . "ഹി ഹി..." എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു. "അതൊക്കെ പോട്ടെ ..നിനക്കെന്തൊ പറയാൻ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ ..അതെന്നതാ?" ഞാൻ അവളെ അടർത്തിമാറ്റികൊണ്ട് പുരികങ്ങൾ ഇളക്കി . "അതോ...അത്..." മഞ്ജുസ് എന്നെ നോക്കി ശങ്കിച്ചുകൊണ്ട് കൈവിരലുകൾ തമ്മിൽ കോർത്ത് പിടിച്ചു . "ഹാഹ്..കാര്യം പറ.." ഞാൻ അവളുടെ പരുങ്ങല് കണ്ടു ചിരിച്ചു . "അല്ലെടാ..ഇന്നലെ അമ്മേം മുത്തശ്ശിയും ഒക്കെ വിളിച്ചിരുന്നു ..ഇപ്പൊ വീട്ടിൽ പോയിട്ട് കുറച്ചായില്ലേ .." മഞ്ജുസ് പറഞ്ഞുനിർത്തികൊണ്ട് എന്നെ നോക്കി. "ഓഹ് ..മനസിലായി .." അവൾ പറഞ്ഞു വന്ന റൂട്ട് മനസിലാക്കികൊണ്ട് ഞാൻ ചിരിച്ചു . "അതിലെന്താടാ ഇത്ര ചിരിക്കാൻ ..." എന്റെ മറ്റേടത്തെ ചിരി കണ്ടു മഞ്ജുസ് കണ്ണുരുട്ടി . "ചുമ്മാ ..നീ എന്തിനാ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണേ..നേരിട്ടങ്ങു പറ " ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു. "പറഞ്ഞാൽ ഇപ്പൊ എന്താ ? നമുക്കെന്റെ വീട്ടിൽ പോവാം...അവിടെ രണ്ടു ദിവസം നില്ക്കാൻ ചെല്ലാൻ അച്ഛൻ പറഞ്ഞു . പിള്ളേരെയൊക്കെ കാണാൻ തോന്നുന്നുണ്ടെന്നു അമ്മയും പറഞ്ഞു " മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് എന്നെ ഉറ്റുനോക്കി. "അതിനു ?" ഞാൻ ഗൗരവത്തിൽ അവളെ നോക്കി . "നാളെ നമ്മള് പോകും അത്രന്നെ ..കിടന്നോ..." മഞ്ജുസ് എന്റെ ചൊറി ഒന്നും കാര്യമാക്കാതെ സ്വയം തീരുമാനിച്ചുകൊണ്ട് പറഞ്ഞു .പിന്നെ കട്ടിലിന്റെ ക്രാസിയിലേക്കായി ചാരി ഇരുന്നു . "ആഹാ ..അതൊക്കെ ചേച്ചി ഒറ്റക്കങ്ങട് തീരുമാനിച്ചാൽ മതിയോ ?" അവളുടെ ഭാവം കണ്ടു ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു . "ആഹ്...ഒന്ന് തീരുമാനിച്ചു നോക്കട്ടെ ..നടക്കുമോന്നു അറിയണമല്ലോ " അവളും അതെ രീതിക്കു റിപ്ലൈ നൽകി എന്നെ നോക്കി . "ഓഹോ...." ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
"ചുമ്മാ പേടിപ്പിക്കല്ലേ...ഇതൊക്കെ ഞാൻ കൊറേ കണ്ടിട്ടുള്ളതാ.." എന്റെ കപട ദേഷ്യം കണ്ടു മഞ്ജുസ് പുച്ഛമിട്ടു . "നീ കണ്ടിട്ടേ ഉള്ളു ..കൊണ്ടിട്ടില്ലല്ലോ.." ഞാൻ എന്റെ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് അവളെ നോക്കി . "ഹ്മ്മ്..കൊള്ളിക്കാൻ ഇങ്ങു വാ

💬 Comments

View all comments