Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
.
മഞ്ജുസ് പ്രെഗ്നന്റ് ആയി ഒരു മാസം ഒക്കെ ആകുമ്പോഴാണ് ഞങ്ങളുടെ സംരംഭത്തിന്റെ ലോഞ്ച് നടക്കുന്നത് .അതുവരെ ആ വിഷയം മഞ്ജുവിൽ നിന്ന് ഞാനും അവളുടെ അച്ഛനും മറച്ചുപിടിച്ചിട്ടുണ്ട് . എന്നാലും ഇടക്കു ഞാനൊരു സൂചന നൽകിയിരുന്നു .
"നീ ഇത് ആരോടാടാ എപ്പോഴും സംസാരിക്കുന്നെ ?"
എന്ന് മഞ്ജുസ് എന്നോട് വന്നു പലപോഴും ചോദിച്ചിട്ടുണ്ട് .
"റോസമ്മ ..."
എന്ന് ഞാൻ കണ്ണിറുക്കി പറയുന്നതോടെ മഞ്ജുസ് ഒന്നും മിണ്ടാതെ സ്ഥലം വിടും . അവളെ ദേഷ്യം പിടിപ്പിക്കാൻ അല്ലെങ്കിൽ കൂടി ആ പേര് കേൾക്കുമ്പോൾ മഞ്ജുസിനു വിഷമം വരും . അന്നത്തെ അപകടത്തിന് ശേഷം കുറച്ചു കാലം അതങ്ങനെ ആയിരുന്നു . ആദ്യമൊക്കെ ഞാൻ അത് എന്ജോയ് ചെയ്തിരുന്നെങ്കിലും പിന്നെ പിന്നെ എനിക്കത് എന്തോ അത്ര സുഖം ആയിട്ട് തോന്നിയില്ല.റോസമ്മയോടാണ് ഞാൻ സംസാരിക്കുന്നത് എന്ന് പറഞ്ഞാൽ മഞ്ജുസ് എതിർ സ്വരങ്ങൾ പറയാതെ മിണ്ടാതെ പോകും . പിന്നെ റൂമിൽ ചെന്ന് കേറിയാലും അതേക്കുറിച്ചു അവളൊന്നും മിണ്ടില്ല . അഥവാ എന്തേലും ചോദിച്ചാൽ അത് അവളുടെ സംശയം ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചാലോ എന്നുള്ള ഭയവും കക്ഷിക്കുണ്ട് .
അതങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന് കരുതി ഞാൻ തന്നെ അവളോട് ആ വിഷയം സംസാരിക്കുകയും ചെയ്തിട്ടുണ്ട് . പതിവുപോലെ അന്നത്തെ ദിവസവും ബിസിനസ്സിന്റെ കാര്യങ്ങൾ സംസാരിച്ചു സ്വല്പം വൈകിയാണ് ഞാൻ കിടക്കാനായി റൂമിലെത്തിയത് . മഞ്ജു ആ സമയത്തു ഉണർന്നു തന്നെ കിടപ്പുണ്ടായിരുന്നു . കൈകൾ മാറിൽ പിണച്ചുകെട്ടി മുകളിൽ തിരിയുന്ന ഫാനും നോക്കിയായിരുന്നു കക്ഷിയുടെ കിടത്തം .
"ഉറങ്ങിയില്ലെടീ ?"
അവളുടെ കിടത്തം നോക്കി ഞാൻ പുരികങ്ങൾ ഇളക്കി .
"നീ വരട്ടെ എന്നുവെച്ചു ..."
എന്നെ നോക്കികൊണ്ട് അവൾ പയ്യെ പറഞ്ഞു .
"ആഹ്...നല്ല കാര്യം ...സ്നേഹമുള്ള പെണ്ണുങ്ങള് അങ്ങനെയാ ..."
ഞാൻ കളിയായി പറഞ്ഞു ബെഡിലേക്കു കയറി .അതിനു പ്രേത്യകിച്ചു മറുപടി ഒന്നും നൽകാതെ അവൾ മൂളുക മാത്രം ചെയ്തു .
"റോസമ്മ ആയിരുന്നു വിളിച്ചത് ..."
ഒന്നും മിണ്ടാതെ കിടക്കുന്ന മഞ്ജുവിനെ നോക്കി ഞാൻ
💬 Comments
View all comments