Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
പക്ഷപാതം കണ്ടു ഞാനും തട്ടിവിട്ടു . പിന്നെ ആദിയെ കെട്ടിപിടിച്ചു അവന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .
"ആഹ്..നിനക്ക് തോന്നിയില്ലെങ്കിലും ഇവിടെ ആർക്കും നഷ്ടം ഒന്നും ഇല്ല . ഇപ്പഴും ചെറിയ കുട്ടി ആണെന്ന വിചാരം . മന്ദബുദ്ധിക്ക് രണ്ടു പിള്ളേരായി...എന്നിട്ടാണ് ഈ .."
അമ്മച്ചി എന്നെ നോക്കി പല്ലിറുമ്മി .
എന്നെ മന്ദബുദ്ധി എന്ന് വിളിച്ചത് രസിച്ച പോലെ മഞ്ജുവും അതുകേട്ടൊന്ന് ചിരിച്ചു . പിന്നെ എന്നെനോക്കി വാ പൊത്തിപിടിച്ചു .
"ശെടാ ..ഇപ്പൊ എല്ലാം കൂടി എന്റെ നെഞ്ചത്തേക്കായോ...ഇങ്ങള് മിണ്ടാണ്ടെ ചായ എടുത്തു വെച്ചേ .."
ഞാൻ അമ്മയെ നോക്കി അന്തം വിട്ടു .
"അതെന്നെ ..."
എന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് അഞ്ജുവും പിന്താങ്ങി .
"ഡീ ഡീ നീ അധികം വാ തുറക്കേണ്ട ..ഒരു പണി പറഞ്ഞാൽ ചെയ്യാൻ പറ്റാത്തവളാ .."
അഞ്ജുവിന്റെ ശബ്ദം ഉയർന്നതും അമ്മച്ചി ദേഷ്യപ്പെട്ടു . അതോടെ അഞ്ജുവും ഒന്നടങ്ങി . മഞ്ജു അതെല്ലാം ആസ്വദിച്ചുകൊണ്ട് ചിരിക്കുന്നുണ്ട് . അല്ലേലും വീട്ടിൽ അച്ഛനും അമ്മയുമൊക്കെ അവളുടെ പോക്കെറ്റിൽ ആണ് .
അത്രയും പറഞ്ഞുകൊണ്ട് അമ്മച്ചി അടുക്കളയിലേക്ക് തന്നെ മടങ്ങി . എനിക്കുള്ള ഫുഡ് എടുക്കാൻ വേണ്ടിയുള്ള പോക്കാണ് . അതോടെ മഞ്ജുസ് ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തു . അവളെ കണ്ടതും ആദിമോൻ എന്റെ മടിയിൽ ഇരുന്നു ചിണുങ്ങാൻ തുടങ്ങി .
"അമ്മാ ...മാ .."
അവൻ മഞ്ജുവിനെ നോക്കി കൈകൊട്ടി ചിരിച്ചു .
"നിനക്ക് നാണം ഉണ്ടോടാ ചെക്കാ ..അവളുടെ അടിയും കൊണ്ടിട്ടു കരയുമ്പോ ഞാനേ ഉണ്ടാവുള്ളു നിന്നെ എടുത്തുനടക്കാൻ ..അത് മറക്കണ്ട "
മഞ്ജുസിനെ നോക്കി പുച്ഛം ഇട്ടുകൊണ്ട് ഞാൻ ചെറുക്കനോടായി സ്വല്പം ഉറക്കെ തന്നെ പറഞ്ഞു . അഞ്ജുവും അതുകേട്ടു ചിരി അടക്കുന്നുണ്ട് .
"അതൊക്കെ ഞങ്ങള് നോക്കിക്കോളാം ..അല്ലേടാ അപ്പൂസേ..."
അതൊന്നും ഒരു വിഷയമല്ല എന്നമട്ടിൽ പറഞ്ഞുകൊണ്ട് മഞ്ജുസ് എന്റെ മടിയിൽ നിന്നും അവനെ കുനിഞ്ഞെടുത്തു . ചെറുക്കനും അതിലേറെ ആവേശത്തോടെ അവളുടെ കൈകളിലേക്ക് ചാടി .അതോടെ അവനെയും എടുത്തു മഞ്ജുസ് ഞങ്ങളുടെ
💬 Comments
View all comments