0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 511
. "പറഞ്ഞത് സത്യമല്ലേ ...ആരേലും നിർബന്ധിച്ചോ ഇവിടേക്ക് വരാൻ? കണ്ണേട്ടന് ഒരബദ്ധം പറ്റിയതാണെന്ന് പിന്നീടല്ലേ മനസിലായത് " അഞ്ജു അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .
"കവി...." അഞ്ജുവിനോടുള്ള ദേഷ്യം പല്ലിറുമ്മിക്കൊണ്ട് മഞ്ജുസ് എന്റെ ദേഹത്ത് തീർത്തു . ഷോർട്സ് ഇട്ടു സോഫയിൽ ഇരുന്ന എന്റെ തുടയിൽ ശരിക്കൊന്നു നുള്ളികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി . "അആഹ്...എടി ....പൂ ..." അവൾ നുള്ളിയ വേദനയിൽ ഞാൻ പരിസരം മറന്നു എന്തോ പറയാൻ വന്നെങ്കിലും അമ്മച്ചി ആ നേരത്തു തിരിച്ചെത്തിയതുകൊണ്ട് മുഴുവനായിട്ടങ്ങു വിഴുങ്ങി . "നാണമില്ലല്ലോ ഇതിനെ ഇങ്ങനെ സഹിക്കാൻ ഹി ഹി " വേദന എടുത്തു ദേഷ്യപ്പെട്ടിരിക്കുന്ന എന്നെ നോക്കി അഞ്ജു ചിരിച്ചു . "നീ കൂടുതൽ ഇളിക്കണ്ട പെണ്ണെ .." ഞാൻ അവളുടെ കയ്യിൽ പിച്ചി വലിച്ചുകൊണ്ട് എന്റെ ദേഷ്യം അവളുടെ മീതെ തീർത്തു . "അആഹ്....ഡാ തെണ്ടി ....ഹ്ഹ്ഹ് " എന്റെ നുളളിൽ പിടഞ്ഞുകൊണ്ട് അഞ്ജു എരിവ് വലിച്ചു . അത് കണ്ടിട്ടെന്നോണം മഞ്ജുസ് ഹാപ്പി ആയി ചിരിക്കുന്നുണ്ട് . "അങ്ങനെ വേണം മോളെ..." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു "കണ്ണാ ..വേണേൽ വന്നു കഴിക്ക്..." ഞങ്ങളുടെ കോപ്രായമൊക്കെ കണ്ടു നിന്ന അമ്മ അതിനിടക് സ്വരം ഉയർത്തി . "ദാ വരണൂ അമ്മാ ..ഇവറ്റകള് സ്വൈര്യം തരണ്ടേ ..." ഞാൻ സോഫയിൽ നിന്നും എഴുനേറ്റുകൊണ്ട് പല്ലിറുമ്മി . പിന്നെ ഡൈനിങ് ടേബിളിനു അടുത്തേക്ക് നടന്നു നീങ്ങി . എനിക്കുള്ള ഭക്ഷണം ഒകെ വിളമ്പിത്തന്ന ശേഷം അമ്മ തിരികെ മടങ്ങി . അമ്മക്ക് ഇനി തുണി അലക്കാനുള്ള പ്രോഗ്രാംസ് ഉണ്ട് ! അമ്മച്ചി രംഗം വിട്ടതോടെ അഞ്ജുവും മഞ്ജുസും പിന്നെയും ഓരോന്ന് പറഞ്ഞു ചൊറി തുടങ്ങി . മഞ്ജുസിന്റെ കയ്യിലിരുന്ന ആദിയെ കൈനീട്ടി വാങ്ങാൻ അഞ്ജു ശ്രമിച്ചതും അവള് സ്വല്പം വെയ്റ്റ് ഇട്ടു . "വാടാ അപ്പൂസേ...മ്മക്ക് റ്റാറ്റാ പോവാം ...നിന്റെ അമ്മ ചീത്തയാ " അഞ്ജു ചിണുങ്ങിക്കൊണ്ട് ചെറുക്കന്റെ നേരെ കൈനീട്ടി . "ഡീ ..പോടീ ..നീ എന്റെ കൊച്ചിനെ തൊടണ്ട .." അഞ്ജുവിന്റെ ഡയലോഗ് കേട്ടതും

💬 Comments

View all comments