Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
മഞ്ജു അവളുടെ കൈതട്ടിക്കളഞ്ഞു .അതോടെ അഞ്ജുവും വെച്ചുകെട്ടാൻ തുടങ്ങി .
"ആരുടെ കൊച്ചു ?"
അഞ്ജു മുഖം വക്രിച്ചുകൊണ്ട് ഒന്നാക്കിയ പോലെ മഞ്ജുസിനെ നോക്കി .
"എന്റെ .!! എന്താ സംശയം ഉണ്ടോ ? ഇനി ഉണ്ടെങ്കിലും നീ എന്റെ കുട്ടിയെ തൊടാൻ വരണ്ട "
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഓ പിന്നെ ..അത് മഞ്ജു വാര്യര് ഒറ്റയ്ക്ക് തീരുമാനിച്ച പോരല്ലോ .."
അഞ്ജുവും വിട്ടുകൊടുക്കാതെ തട്ടിവിട്ടു .
"മതിയല്ലോ ..ഇതെന്റെ കുട്ടിയാ..ഉമ്മ്ഹ "
മഞ്ജുസ് പുച്ഛത്തോടെ തട്ടിവിട്ടു ചെറുക്കന്റെ കവിളിൽ ചുംബിച്ചു .
"പിന്നെ...പറയുന്നത് കേട്ടാൽ നിങ്ങളുടെ മാത്രം ആണെന്ന് തോന്നൂലോ . ഇതെന്റെ ഏട്ടന്റെ കൂടി കുട്ടിയാ . എനിക്കും ഇവന്റെ മേൽ അവകാശം ഉണ്ട് .."
അഞ്ജു അതിലേറെ പുച്ഛം വിതറികൊണ്ട് പറഞ്ഞു നിർത്തി .പിന്നെ ആദിയുടെ നേരെ കൈനീട്ടി . അഞ്ജുവുമായി ചെറുക്കൻ നല്ല കൂട്ടായതുകൊണ്ട് അവനും അനുകൂല നിലപാടെടുത്തു . പക്ഷെ മിസ് ഉണ്ടോ സമ്മതിക്കുന്നു .അവള് ചെറുക്കനെ നീക്കിപിടിച്ചു അവളുടെ മറുവശത്തായി ആദിമോനെ സോഫയിൽ ഇരുത്തി .
"തല്ക്കാലം നീ കൂടുതൽ അവകാശം ഒന്നും പറഞ്ഞു വരണ്ട ...ഒന്ന് പോടീ "
മഞ്ജുസ് അഞ്ജുവിനെ വിരട്ടികൊണ്ട് എന്നെ പാളിനോക്കി . ഞാൻ അതൊന്നും അത്ര മൈൻഡ് ചെയ്യാൻ പോയില്ല.
"ഇല്ലെങ്കിൽ ? ഇതിനെ നിങ്ങള് വരുമ്പോ കൂടെ കൊണ്ട് വന്നതൊന്നും അല്ലല്ലോ . ഇവിടെ വന്ന ശേഷം ഉണ്ടായതല്ലേ.."
അഞ്ജു ഗൗരവത്തിൽ തിരക്കിക്കൊണ്ട് പുരികങ്ങൾ ഇളക്കി .
"എന്ത് പറഞ്ഞാലും നീ തല്ക്കാലം അവനെ എടുക്കണ്ട ..."
മഞ്ജുസും കട്ടായം പറഞ്ഞു .
"ദേ കണ്ണേട്ടാ..ഇത് നോക്കിയേ ...ഇതിനോടൊന്നു പറഞ്ഞെ .."
മഞ്ജുസ് അമ്പിനും വില്ലിനും അടുക്കാതായതോടെ അഞ്ജു എന്നെ നോക്കി വിളിച്ചു പറഞ്ഞു .
"പറയാൻ ഒന്നും ഇല്ല...അതിന്റെ മോന്തക്കൊന്നു കൊടുത്തിട്ട് അവനെ അങ്ങ് എടുത്തോ .."
ഞാൻ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ തന്നെ ചിരിയോടെ പറഞ്ഞു .
"ഉവ്വ ഉവ്വ ..കൊറേ അടിക്കും .."
എന്റെ മറുപടി കേട്ട് മഞ്ജുസ് പുച്ഛമിട്ടു .
"എടി അഞ്ജു ..ശരിക്കും
💬 Comments
View all comments