Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
ഒന്ന് കൊടുക്കെടി ..എനിക്ക് അവളുടെ കൊണ കേട്ടിട്ട് കൈ ചൊറിഞ്ഞു വരുന്നുണ്ട് "
ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു അവരെ നോക്കി .
"ഞാൻ വേണേൽ അടിക്കും ...നിന്നെപ്പോലെ പേടി ഒന്നും ഇല്ല .."
എന്റെ ഡയലോഗ് കേട്ട് അഞ്ജുവും തട്ടിവിട്ടു .
"അതുശരി..ഒടുക്കം നമ്മക്കിട്ടു വെക്കാൻ തുടങ്ങിയല്ലേ ..."
അവളുടെ മറുപടി കേട്ട് പ്ലിങ് ആയ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"പിന്നല്ലാതെ ...ആണുങ്ങളായാൽ കൊറച്ചൊക്കെ ധൈര്യം വേണം . കണ്ണേട്ടൻ ഒരു കോന്തൻ ആയതുകൊണ്ടാണ് ചേച്ചി കിടന്നു നെഗളിക്കുന്നത് "
അഞ്ജു പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു മഞ്ജുസിനെ നോക്കി . പിന്നെ നിലത്തൊരു ചവിട്ടും കൊടുത്തു സോഫയിലേക്കിരുന്നു ടി.വി യിലെ ചാനെൽ മാറ്റി . അവള് തമാശക്ക് പറഞ്ഞതാണേലും അത് കേട്ടപ്പോൾ എനിക്കും ഒരു വിമ്മിഷ്ടം തോന്നി .
സംഗതി അഞ്ജു പറഞ്ഞത് പോലെ എപ്പോഴും ഞാൻ മഞ്ജുസിനെ പ്രൊട്ടക്റ്റ് ചെയ്തു , കോമ്പ്രമൈസ് ആക്കി കാര്യങ്ങൾ കൊണ്ടുപോകുന്നതുകൊണ്ട് മിസ്സിന് ചെറിയ അഹങ്കാരം ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല . ആകെക്കൂടി പഴയ ആക്സിഡന്റ് കേസ് എടുത്തിട്ടത് മാത്രമാണ് മഞ്ജുസിനു ശരിക്കും വിഷമം വരുന്നത് .പിന്നെ എന്നോട് മിണ്ടാതെ പിണങ്ങി നടക്കും . ഞാൻ അതൊക്കെ മനസിൽ വെച്ച് നടക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു വെറുതെ സെന്റി അടിക്കും .
എന്തായാലും ആ സമയത് ഞാൻ അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല. പെട്ടെന്ന് കഴിച്ചു തീർത്തുകൊണ്ട് എഴുനേറ്റു . ആ സമയത്തു വേഷം മാറാൻ വേണ്ടി മഞ്ജു ആദിയേയും എടുത്തു മുകളിലെ റൂമിലേക്ക് പോയി . ഹാളിൽ ഇരുന്നു ടി.വി കാണുന്ന അഞ്ജുവിനെ ശ്രദ്ധിക്കാതെ തന്നെ ഞാൻ ഉമ്മറത്തേക്ക് നടന്നു . ഉമ്മറത്തെ തിണ്ണയിൽ കയറി ഇരുന്നു ന്യൂസ് പേപ്പർ ഒകെ മറിച്ചുനോക്കി . ആ സമയത്താണ് പുറത്തു പോയ അച്ഛൻ റോസിമോളെയും എടുത്തുകൊണ്ട് തിരികെ എത്തിയത് . ഇടം കൈകൊണ്ട് അവളെ എടുത്തുപിടിച്ചു വലതു കയ്യിൽ കടയിൽ നിന്നും വാങ്ങിയ കവറും തൂക്കിപിടിച്ചു അച്ഛൻ ഗേറ്റ് കടന്നു വന്നു .
റോസ്‌മോളുടെ കാതിൽ
💬 Comments
View all comments