Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
..നമ്മളിവിടെ നിന്നോളാമെ "
അഞ്ജു ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു .
"അതെന്താടീ അങ്ങനെ ? നിനക്കെന്റെ വീട്ടിലൊട്ടൊക്കെ ഇടക്കു വന്നൂടെ ? അച്ഛൻ എപ്പോഴും നിന്റെ കാര്യം പറയാറുണ്ട് "
മഞ്ജുസ് സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
"പിന്നെ ആവാം ചേച്ചി ..ഇപ്പൊ നിങ്ങള് ചെല്ല്..വെറുതെ നേരം വൈകിക്കണ്ട "
അഞ്ജു അതെല്ലാം പിന്നെ സംസാരിക്കാം എന്ന മട്ടിൽ തിരക്ക് കൂട്ടി .
"ഇഷ്ടമല്ലെങ്കിൽ അത് പറ ..ഞാനിനി ചോദിക്കില്ല "
അഞ്ജുവിന്റെ ഒഴിഞ്ഞുമാറാൻ കണ്ടു മഞ്ജുസ് ദേഷ്യപ്പെട്ടു .
"അയ്യോ....ഇതിന്റെ ഒരു കാര്യം ...അങ്ങനെ ഒന്നും ഇല്ല ചേച്ചീ ..നാളെ എനിക്ക് എന്റെ ഫ്രണ്ടിന്റെ മാര്യേജ് നു പോണം . പിന്നെങ്ങനെയാ നിങ്ങളുടെ കൂടെ വരണത് "
അഞ്ജു അവളുടെ നിസഹായത പറഞ്ഞു കണ്ണുരുട്ടി .
"ഓഹ് .."
അതുകേട്ടു മഞ്ജു പുച്ഛത്തോടെ മൂളി . പിന്നെ മുൻവശത്തെ ഡോർ തുറന്നു ആദിയേ അഞ്ജുവിന്റെ കയ്യിൽ നിന്നും തിരികെ വാങ്ങി . ആ സമയം കൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് ചെന്ന് കയറിയിരുന്നു . റോസ് മോളെ എന്റെ മടിയിൽ തന്നെ ഇരുത്തി .
"എന്ന പോട്ടെടി.."
ഞാൻ അഞ്ജുവിനെ നോക്കി കൈവീശി . അതോടൊപ്പം റോസ്‌മോളും അവളെ നോക്കി കൈവീശി .
"താ .. റ്റാ..."
അഞ്ജുവിനെ നോക്കി കൈവീശി കാണിച്ചു റോസിമോള് ചിരിച്ചു .
"ഓഹ് അവൾക്കു ടാറ്റ പറയാൻ മാത്രം അറിയാം ...."
റോസ് മോളുടെ ചിണുക്കം നോക്കി അഞ്ജു ചിരിച്ചു . അഞ്ജുവിനു റോസിമോളെക്കാൾ കൂടുതൽ ബോണ്ടിങ് ആദിയുമായാണ് . അതുകൊണ്ട് തന്നെ കാറിനുള്ളിലേക്ക് കയ്യിട്ട് മഞ്ജുവിന്റെ മടിയിലിരുന്ന ആദിയുടെ കവിളിൽ പയ്യെ പിടിച്ചു വലിച്ചുകൊണ്ട് അഞ്ജു മറുകൈകൊണ്ട് ടാറ്റ കാണിച്ചു ."അപ്പൂസേ..ടാറ്റ ..."
അഞ്ജു ചിരിയോടെ പറഞ്ഞതും ആദിയും പുഞ്ചിരി തൂകി . പിന്നെ അവളെ നോക്കി കൈവീശി ടാറ്റ കാണിച്ചു . അതോടെ അഞ്ജു പിൻവാങ്ങി . പിന്നെ മഞ്ജുവിനെ നോക്കി പുരികങ്ങൾ ഇളക്കി .
"വന്നിട്ട് കാണാം .."
അഞ്ജു അർഥം വെച്ച്
💬 Comments
View all comments