Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
അവനെയും എടുത്തുകൊണ്ട് അഞ്ജുവും ഞാനും ഉമ്മറത്തേക്ക് നടന്നു . പിന്നെ അച്ഛനോട് ഒന്നുടെ യാത്ര പറഞ്ഞു . അപ്പോഴേക്കും അമ്മയും ഉമ്മറത്തേക്കെത്തി . നോക്കിയും കണ്ടുമൊക്കെ പൊയ്ക്കോണം എന്ന സ്ഥിരം ഉപദേശവും വിളമ്പികൊണ്ട് അമ്മച്ചി അച്ഛനരികിൽ ചുമരും ചാരിനിന്നു .
അതോടെ അഞ്ജുവും ഞാനും കൂടി മുറ്റത്തേക്കിറങ്ങി . കാറിനടുത്തു ചാരി നിന്നുകൊണ്ട് ഞങ്ങ മുഖാമുഖം നോക്കി .
"ഭദ്രകാളി ചൂടിലാണോ ?"
ആദിയുടെ കവിളിൽ പയ്യെ മുത്തികൊണ്ട് അവളെന്നെ നോക്കി .
"ഏയ് ...വല്യ കൊഴപ്പം ഒന്നുമില്ല .."
ഞാൻ ചിരിയോടെ പറഞ്ഞു .
"ഹ്മ്മ് .."
അഞ്ജു അതുകേട്ടു അമർത്തിയൊന്നു മൂളി . അപ്പോഴേക്കും ഇടതു കയ്യിൽ റോസിമോളെ എടുത്തു വലതുകൈയ്യിൽ ക്യാരി ബാഗും തൂക്കിപിടിച്ചുകൊണ്ട് മഞ്ജു ഉമ്മറത്തേക്കെത്തി .
"അപ്പൊ അച്ഛാ ..അമ്മെ ..പോയിട്ട് വരാട്ടോ..."
രണ്ടുപേരെയും നോക്കി ചിരിച്ചു യാത്ര പറഞ്ഞുകൊണ്ട് മഞ്ജു സ്റ്റെപ്പിൽ കിടന്ന ചപ്പൽസ് ഇട്ടു . ഇറങ്ങാൻ നേരം എന്റെ അമ്മച്ചി റോസ്‌മോളുടെ കവിളിലൊരു ഉമ്മയും കൊടുത്തു ."ചുന്ദരി പെണ്ണായല്ലോ ..."
റോസ്‌മോളുടെ കോലം നോക്കി അമ്മച്ചി ചിരിച്ചു . അവരോടൊക്കെ ഒരുവട്ടം കൂടി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു യാത്ര ചോദിച്ചു മഞ്ജുസ് ഞങ്ങൾക്ക് നേരെ നടന്നടുത്തു . ആദിയേയും അടുത്തുനിൽക്കുന്ന അഞ്ജുവിന്റെ അരികിലേക്ക് വന്നുകൊണ്ട് മഞ്ജുസ് ഒന്ന് ഇളിച്ചു കാണിച്ചു .
"ഡീ ..ഞാൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട ട്ടോ .."
എല്ലാം ചുമ്മാതാണെന്ന ഭാവത്തിൽ മഞ്ജു തട്ടിവിട്ടു .
"ഓഹ്..എനിക്കും അതെന്നെയാ പറയാനുള്ളത് .."
അഞ്ജു സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു .
"ആണോ ..ഞഞ്ഞായി .."
ചിരിയോടെ പറഞ്ഞുകൊണ്ട് മഞ്ജുസ് റോസിമോളെ എനിക്ക് നൽകി . അതിനു മുൻപേ അവള് എന്റെ അടുത്തേക്ക് ചാടാൻ വേണ്ടി തിടുക്കം കൂട്ടുന്നുണ്ടായിരുന്നു .
റോസിമോളെ ഞാൻ വാങ്ങിയതോടെ മഞ്ജു കാറിന്റെ പിൻവാതിൽ തുറന്നു ബാഗ് സീറ്റിലേക്കിട്ടു . പിന്നെ വീണ്ടും അഞ്ജുവിനു നേരെ തിരിഞ്ഞു .
"നീ വരണോ ഞങ്ങളുടെ കൂടെ ?"
അഞ്ജുവിന്റെ തോളിൽ തോണ്ടിക്കൊണ്ട് മഞ്ജുസ് പുരികങ്ങൾ ഇളക്കി .
"ഞാനൊന്നും ഇല്ല
💬 Comments
View all comments