0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 519
എന്റെ കാല് ലക്ഷ്യമാക്കിയാണ് അവൾ എറിഞ്ഞത് . അത് കൃത്യമായി കൊള്ളുകയും ചെയ്തു . "അഞ്ജു പറഞ്ഞത് പോലെ മാഡം കുറച്ച ഓവർ ആകുന്നുണ്ട് ട്ടോ..." അവളുടെ ഏറു കണ്ടതും ഞാൻ പയ്യെ തട്ടിവിട്ടു . "ഉവ്വോ...അറിഞ്ഞില്യ ട്ടോ .." അതുകേട്ടതും മഞ്ജുസ് പയ്യെ ചിരിച്ചു . പിന്നെ എന്റെ അടുത്തേക്ക് വന്നു റോസിമോളെ കൈനീട്ടിയെടുത്തു . "വാടി ചുന്ദരി ...മ്മക്ക് ടാറ്റ പോണ്ടേ ..." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളെ ഏറ്റുവാങ്ങി . പിന്നെ റോസിമോളെ ബെഡിൽ ഇരുത്തികൊണ്ട് ഇട്ടിരുന്ന ഉടുപ്പ് നീക്കം ചെയ്തുകൊണ്ട് അവളെ പുതിയ വേഷം അണിയിച്ചു . അമ്മയും മക്കളും ഒക്കെ ഒരേ ഡ്രെസ്സിലെ പുറത്തു
പോകാറുള്ളൂ .അതുകൊണ്ട് ഇപ്പൊ ഷോപ്പിംഗിനു പോകുമ്പോ എളുപ്പം ഉണ്ട് ! "എടാ നീ ഇവനേം എടുത്തു ഇറങ്ങിക്കോ ..ഞാൻ അങ്ങ് വന്നേക്കാം " രണ്ടുറെയും ഒരുമിച്ചു എടുക്കുന്നതിനുള്ള ബുദ്ധിമുട്ടോർത്തു മഞ്ജുസ് പയ്യെ പറഞ്ഞു . "ഹ്മ്മ് ..ബാഗോ ?" ഞാൻ സംശയത്തോടെ തിരക്കി . "അത് ഞാൻ എടുത്തോളാം .." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു റോസിമോളെ ഷർട്ട് അണിയിച്ചു .പിന്നെ അവളുടെ മുടിയൊക്കെ കൈകൊണ്ട് ചികഞ്ഞു നേരെയിട്ടു പെണ്ണിനെ സുന്ദരിയാക്കി . റോസ് മോള് അതെല്ലാം ആസ്വദിച്ചുകൊണ്ട് ഇരിക്കുന്നുണ്ട് . കണ്ണെഴുതിക്കുന്നതും മേക്കപ്പ് ഇട്ടുകൊടുക്കുന്നതും ഒക്കെ റോസിമോള്ക്കു നല്ല ഇഷ്ടമാണ് . അത് സ്വല്പ നേരം നോക്കി നിന്ന ശേഷം ഞാൻ ആദിയെയും എടുത്തു താഴേക്കിറങ്ങി . ഹാളിൽ എത്തിയതും അഞ്ജു അവനെ വന്നെടുത്തു . "അപ്പൂസ് പോവാ ..." അവന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് അവൾ ചിണുങ്ങി . അതിനു മറുപടി എന്നോണം ആദി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് പയ്യെ കൈത്തലം അമർത്തി . "നീ എങ്ങനെയാ ഇവനെ മെരുക്കിയേ?" അഞ്ജുവും ആദിയും തമ്മിലുള്ള ബോണ്ടിങ് ഓർത്തു ഞാൻ കൗതുകത്തോടെ തിരക്കി . "എന്തോന്ന് മെരുക്കല്..ഇവനെ ചേച്ചി എടുത്തു നടന്നതിലും കൂടുതൽ സമയം ഞാനാ എടുത്തു നടന്നിട്ടുള്ളത് , അതിന്റെ സ്നേഹം ഇല്ലാണ്ടിരിക്കോ..അല്ലേടാ മുത്തേ ..." അവനെ കയ്യിലിട്ടു കുലുക്കികൊണ്ട് അഞ്ജു ചിരിച്ചു .

💬 Comments

View all comments