0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
. മുഖം മുടിയിഴ വീണ കാരണം അത്ര വ്യക്തമല്ല . ഞാൻ ആദിയുടെ പുറത്തു തട്ടികൊണ്ട് റോസ് മോളെ നോക്കി . ഞാൻ മഞ്ജുവിനെ അടിക്കുന്നത് അവള് കണ്ടോ എന്തോ ..പെണ്ണ് ആദിയുടെ കരച്ചിലും നോക്കി കണ്ണ് മിഴിക്കുന്നുണ്ട് ! ഞാൻ പയ്യെ മഞ്ജുസിനടുത്തേക്ക് നീങ്ങി . "ഇതിനെ പിടിച്ചേ മഞ്ജുസേ..." ഞാൻ ചെറുക്കന്റെ കരച്ചില് മാറാൻ വേണ്ടി ഒന്നുമറിയാത്ത മട്ടിൽ പറഞ്ഞു അവളുടെ അടുത്തെത്തി . അപ്പോഴാണ് കക്ഷിയുടെ മുഖം ഞാൻ ശരിക്കു കാണുന്നത് .
എന്റെ നാല് കൈവിരലുകളുടെ ഷേപ്പ് അവളുടെ വെളുത്ത കവിളിൽ ചുവന്നു തിണർത്തു കിടപ്പുണ്ട് ! അവളുടെ മുഖത്ത് വല്യ ഭാവ മാറ്റം ഒന്നും ഇല്ല . കണ്ണുകൾ നിറഞ്ഞു കലങ്ങിയിട്ടുണ്ട് . എന്നെ വല്ലാത്തൊരു നോട്ടം നോക്കി അവള് കരച്ചിലടക്കി . പക്ഷെ അവളറിയാതെ തന്നെ കണ്ണിൽ നിന്നും വെള്ളം പൊട്ടിയൊഴുകി . ആദി വീണ വിഷമവും കുറ്റബോധവും , അവനെന്തേലും പറ്റിയോ എന്നുള്ള സങ്കടവും ഞാനടിച്ചതിന്റെ ദേഷ്യവുമെല്ലാം ആ നോട്ടത്തിലുണ്ട് . അവളൊന്നും മിണ്ടാതെ എന്റെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി ബെഡിലേക്ക് ചെന്നിരുന്നു . എന്ത് പറയണം , എവിടെ തുടങ്ങണം എന്നറിയാതെ ഞാനും അവിടെ തന്നെ നിന്നു . ഞാൻ അവളെ ഒന്നുടെ നോക്കി . ആദിയെ വിഷമത്തോടെ ഉമ്മവെക്കുകയും അവന്റെ പുറത്തു തഴുകി ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . പക്ഷെ എന്നെ മാത്രം മൈൻഡ് ഇല്ല ! അതിനിടയിലേക്ക് റോസ് മോള് കൂടി കയറി ചെന്നപ്പോൾ അവളെയും മഞ്ജുസ് അരികിൽ വിളിച്ചിരുത്തി .കലങ്ങിയ കണ്ണുകൾ

💬 Comments

View all comments