Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
"
ഞാൻ അവളുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി ഒന്ന് ശബ്ദം ഉണ്ടാക്കിയെങ്കിലും അവൾക്ക് അനക്കം ഒന്നുമില്ല .
"നീ എന്താ താഴേക്ക് വരാത്തത് ?"
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പയ്യെ തിരക്കി .
"ഒന്നും ഇല്ല ..."
അതിനു അവള് പയ്യെ മറുപടി നൽകി .
"എന്ന വാ ..പിന്നെന്തിനാ ഇവിടെ കിടക്കണേ?"
ഞാൻ സംശയത്തോടെ ചോദിച്ചു അവളെ തോണ്ടി . പക്ഷെ അതിനു മറുപടി ഒന്നും കിട്ടിയില്ല .
"വേദനിച്ചോ ?"
ഞാൻ പെട്ടെന്ന് ട്രാക്ക് മാറ്റി അവളുടെ അടുത്തേക്ക് ചെരിഞ്ഞു കിടന്നു ചോദിച്ചു . അതിനും മറുപടി ഒന്നുമില്ല.
"എന്തേലും പറയെടോ . നീ ഇങ്ങനെ മിണ്ടാതെ കിടന്നാൽ ഞാൻ എന്താ മനസിലാക്കേണ്ടത് ?"
ഞാൻ അവളുടെ മുൻപിലേക്ക് കയ്യിട്ടു അവളെ എന്നിലേക്ക് വലിച്ചു ചേർത്തു . മഞ്ജുസ് ഒന്ന് ബലം പിടിച്ചു നോക്കിയെങ്കിലും അത് ഏറ്റില്ല.
"സോറി മിസ്സെ...പറ്റിപോയെടി ..."
ഞാൻ നിരാശയോടെ പറഞ്ഞു അവളുടെ പിന്കഴുത്തിലേക്ക് മുഖം ചേർത്തു .
"നീ വേണേൽ എന്നെ അടിച്ചോ...അല്ലെങ്കിൽ എന്തേലും ചെയ്യ് ...ഇങ്ങനെ കിടക്കല്ലേ "
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി .
അതിനും മറുപടി ഇല്ല .
"നീ ശരിക്കും തെറ്റിയോ ? "
അവളുടെ മറുപടി വൈകുന്നത് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു അകന്നു മാറി .
"എടി എന്തേലും പറ മഞ്ജുസേ ..എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കല്ലേ "
അവളുടെ നിസഹകരണം കണ്ടു ഞാൻ ദേഷ്യപ്പെട്ടു .
അതിനും അവൾക്കു മിണ്ടാട്ടം ഇല്ലെന്നു കണ്ടതോടെ ഞാൻ കീഴടങ്ങി.
💬 Comments
View all comments