Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
അനുകൂലിച്ചോ ഒന്നും മിണ്ടാൻ പോയില്ല.
"അമ്മേടെ അടുത്ത് പോണോ ഡാ അപ്പൂസേ ?"
ഞാൻ ആദികുട്ടന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിണുങ്ങി .
"ആഹ്...കൊണ്ട് കൊടുക്ക് ..കൊറേ നേരം ആയി വാശി പിടിക്കുന്നു ...അതാ ഞാൻ വേഗം ഇങ്ങു പോന്നത് "
എന്റെ ചോദ്യത്തിന് മറുപടി എന്നോണം മഞ്ജുസിന്റെ അച്ഛൻ ചിരിച്ചു .
അതോടെ ചെറുക്കനെയും എടുത്തു ഞാൻ എഴുന്നേറ്റു . പിന്നെ ഹാളിലേക്ക് കടന്നു ഗോവണി കയറി . മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയും അവിടെ ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട് . റോസിമോളെ അമ്മച്ചി മടിയിലും തിരുത്തിയിട്ടുണ്ട്. അവളും വല്യ ഗൗരവത്തിൽ ടി.വി യിൽ ശ്രദ്ധിക്കുന്നുണ്ട് .
ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി . വാതിലൊക്കെ തുറന്നു തന്നെ കിടപ്പുണ്ട്. ഞാൻ ചെല്ലുമ്പോൾ മഞ്ജുസ് ബെഡിൽ എഴുനേറ്റു ഇരിപ്പുണ്ട് . കട്ടിലിന്റെ ക്രാസിയിൽ ചാരി കൈകൾ മാറിൽ പിണച്ചുകെട്ടി എന്തോ ആലോചനയിലാണ് . എന്റെ അടികൊണ്ട പാട് അവളുടെ ഇടത്തെ കവിളിൽ അപ്പോഴും നല്ല തെളിച്ചത്തിൽ കിടപ്പുണ്ട് .
എന്നെ കണ്ടിട്ടും വല്യ മൈൻഡ് ഒന്നും ഇല്ല. അവളൊന്നു മിണ്ടികിട്ടിയാൽ മതി എന്ന രീതിക്കാണ് ഞാൻ നടക്കുന്നത് . പക്ഷെ കക്ഷി അടുക്കുന്നില്ല !
ഞാൻ ഒന്നും മിണ്ടാതെ ചെന്ന് ആദിയെ അവളുടെ മടിയിലേക്കിരുത്തി . പിന്നെ അവളുടെ ഓരത്തായി ചെന്നിരുന്നു . എന്നെ മൈൻഡ് ചെയ്യാതെ അവള് ആദിയെ പിടിച്ചു ഉയർത്തി . പിന്നെ അവന്റെ മുറിവ് പറ്റിയ ഭാഗം ശ്രദ്ധിച്ചു നോക്കികൊണ്ട് അവന്റെ നെറ്റിയിൽ പയ്യെ മുത്തി .
"സോറി അപ്പൂസേ
💬 Comments
View all comments