Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
..മോനെ ?"
ഞാൻ കയറി വരുന്നത് കണ്ടു അഞ്ജു ചിരിയോടെ തിരക്കി .
"ഇവിടൊക്കെ ഉണ്ടാരുന്നു..."
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി .
"ഹ്മ്മ്...എന്താ മോനെ നിന്റെ ടീച്ചർക്ക് ഒരു ഉഷാർ ഇല്ലാലോ ? നിങ്ങള് രണ്ടും തമ്മിൽ ഉടക്കാണോ?"
ഞങ്ങളുടെ സ്വഭാവം ഒകെ അറിയാവുന്ന അഞ്ജു പുരികങ്ങൾ ഇളക്കി .
"ആഹ്...ചെറുതായിട്ട് ...അതെവിടെ ?"
ഞാൻ മഞ്ജുസിനെ ഓർത്തു സംശയത്തോടെ ചോദിച്ചു .
"ആഹ്..എനിക്കറിഞ്ഞൂടാ ...അവിടെ എവിടേലും കാണും "
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു മൊബൈലിൽ തോണ്ടി .
"അതെന്താടി അങ്ങനെ ഒരു പറച്ചില് ?"
ഞാൻ അവളെ സംശയത്തോടെ നോക്കി തിണ്ണയിലേക്കിരുന്നു .
"റൂമിൽ കാണുമെടോ പോയി നോക്ക്...എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല. ഞാൻ അപ്പൊ തിരിച്ചും ഒന്നും മിണ്ടാൻ പോയില്ല..ആരാണെന്ന വിചാരം "
മഞ്ജുസിന്റെ പോസ് ഓർത്തു അഞ്ജു പുച്ഛമിട്ടു .
"ഹ്മ്മ്..."
ഞാൻ അവളുടെ മറുപടി കേട്ട് പയ്യെ മൂളി ."എന്താ ഒരു വശപ്പിശക് ?"
എന്റെ പരുങ്ങല് കണ്ടു അഞ്ജു ചിരിച്ചു .
"ഏയ്..ഒന്നും ഇല്ല...അവള് എന്തേലും പറഞ്ഞോ ?"
ഞാൻ സംശയത്തോടെ അഞ്ജുവിനെ നോക്കി .
"ഇല്ല...എന്തെ ? മൗന വ്രതം ആണെന്ന് തോന്നുന്നു . എന്തേലും ചോദിച്ചാൽ നോക്കി പേടിപ്പിക്കും "
അഞ്ജു ചിരിയോടെ പറഞ്ഞു മൊബൈലിൽ താനെ കണ്ണ് നട്ടു.
"ആഹ്...പോയൊക്കട്ടെ "
ഞാൻ അവളോട് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .അച്ഛൻ ഹാളിൽ ഇരുന്നു ന്യൂസ് ചാനെൽ കാണുന്നുണ്ട്. അച്ഛനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ സ്റ്റെയർകേസ് കയറി മുകളിലേക്ക്
💬 Comments
View all comments