0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
. കേൾക്കേണ്ട താമസം എന്ന പോലെ മഞ്ജു എഴുനേറ്റു ലൈറ്റ് ഓഫാക്കി . പിന്നെ അരണ്ട വെളിച്ചമുള്ള വേറൊരു ലൈറ്റ് ഓൺ ചെയ്തിട്ട് തിരികെ വന്നു കിടന്നു . പരസ്പരം മുഖം കൊടുക്കാതെ , കട്ടിലിന്റെ രണ്ടു ഓരങ്ങളിലായി ഞാനും മഞ്ജുവും അപരിചിതരെ പോലെ കിടന്നു . അവൾക്കു അതിൽ വല്യ പ്രെശ്നം ഉള്ളതുപോലെ എനിക്ക് തോന്നിയില്ലെങ്കിലും എനിക്ക് മനസു കിടന്നു ചുട്ടു പൊള്ളുവായിരുന്നു . കുറെ നേരം അങ്ങനെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. മഞ്ജുസും ഉറങ്ങിയിട്ടില്ലെന്നു അവളുടെ ഇടക്കുള്ള തിരിച്ചിലും മറിച്ചിലുമൊക്കെ കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടു . അങ്ങനെ സഹികെട്ടു ഞാൻ ബെഡിൽ നിന്നും എഴുനേറ്റു . ഒന്ന് ചുമക്കുന്ന പോലെ ഞാൻ ഭാവിച്ചതും മഞ്ജുസ് എന്നെയൊന്നു തിരിഞ്ഞു നോക്കി . അതോടെ അവള് ഉറങ്ങിയിട്ടില്ലെന്നു എനിക്കുറപ്പായി . ഞാൻ അവളെ മൈൻഡ് ചെയ്യാതെ ബെഡിൽ നിന്നും താഴേക്കിറങ്ങി . മഞ്ജു അതെല്ലാം ഇടം കണ്ണിട്ടു നോക്കുന്നുണ്ട് . "ഇവൻ എന്തൊക്കെയാ ഈ പാതിരാത്രിക്ക് കാണിക്കണേ" എന്ന് അവള് മനസിൽ ചിന്തിക്കുന്നുണ്ടാവും . "ഉറക്കം വരുന്നില്ല..ഞാൻ താഴെ പോവാ .." മഞ്ജുസിനോടെന്ന പോലെ പയ്യെ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു . "എന്റെ അടുത്ത് കിടക്കാൻ ഇഷ്ടം അല്ലെങ്കിൽ അത് പറഞ്ഞാൽ മതി . ഞാൻ നിലത്തു കിടന്നോളാം " തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നോടായി മഞ്ജു പയ്യെ പറഞ്ഞു . "ഓ...വേണ്ട...എല്ലാം സ്വന്തം ആയിട്ടുള്ള ആളല്ലേ . ശീലം ഇണ്ടാവില്യ " ഞാൻ അതിനു അർഥം വെച്ചു തന്നെ ഒരു മറുപടി നൽകികൊണ്ട് നിന്നു

💬 Comments

View all comments