0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
വാങ്ങി കാറിൽ വെച്ചിട്ടാവും പോകുന്നതൊക്കെ . അതിനൊപ്പം അവളുടെ മുത്തശ്ശിയുടെയും അമ്മയുടെയും വക പ്രേത്യക എണ്ണയും ലേഹ്യവും മരുന്നുമൊക്കെ ഉപയോഗിച്ചുള്ള സുഖചികിത്സയും അവൾക്കുണ്ടായിരുന്നു. ഒക്കെക്കൂടി ആയപ്പോൾ പെണ്ണ് ചക്കപോത്തായി ! കവിളും ശരീരവും ഒകെ ചീർത്തു മഞ്ജുസ് ഒരു ആന്റി പീസ് പോലെ ആയി . പ്രസവിച്ചു കിടക്കുന്ന ടൈമിലും അവളുടെ രൂപം അങ്ങനെ തന്നെ ആയിരുന്നു . പിന്നെ വീണ്ടും വർക്ക് ഔട്ട് ചെയ്താണ് പഴയ രൂപത്തിലായതാണ് ! കോളേജിൽ റീ ജോയിൻ ചെയ്യുമ്പോഴേക്കും പഴയ കോലം ആയികിട്ടണം എന്ന വാശി ആയിരുന്നു അവൾക്ക് ..അതെ തുടർന്ന് പിന്നെ തീറ്റയും കുടിയുമൊക്കെ കുറച്ചു ഡയറ്റിങ്ങും വർക്ക് ഔട്ടും ഒക്കെ ആയി ജഗപൊക ആയിരുന്നു . അതൊക്കെ ആലോചിച്ചു കിടക്കെ മഞ്ജുസ് ആദികുട്ടനെയും എടുത്തു റൂമിലേക്ക് കയറി വന്നു . അതോടെ പഴയ ഓർമകളിൽ നിന്ന് ഞാൻ തിരികെ മടങ്ങി അവളെ നോക്കി കിടന്നു . എന്തോ വായിലിട്ടു ചവച്ചുകൊണ്ടാണ് അവളുടെ വരവ്... "ഇതെന്താടി തിന്നുന്നെ ?" ഞാൻ അവളെ നോക്കി സംശയിച്ചു . "കേക്ക് ..കേക്ക് .." ചിരിച്ചുകൊണ്ട് തന്നെ മഞ്ജുസ് മറുപടി നൽകി .
"അയ്യാ ..കേക് തിന്നാൻ പറ്റിയ പ്രായം ..." ഞാൻ അവളെ കളിയാക്കികൊണ്ട് മുഖം വക്രിച്ചു . അതിനു ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവള് വായിലുള്ളത് വിഴുങ്ങികൊണ്ട് നൊട്ടിനുണഞ്ഞു . "ഞങ്ങൾക്കൊന്നും ഇല്ലേ ?" ഞാൻ അവളെ നോക്കി പുരികം ഇളക്കി . "വേണോ ? " മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി . "ഏയ്..ഞാൻ ചുമ്മാ ചോദിച്ചതാ.."

💬 Comments

View all comments