0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ചെയ്തു . "അ.ച്ച ..ദാ..."
അവൻ എന്നെ നോക്കി ഫോണിലേക്ക് ചൂണ്ടി . ഞാനതു ചെരിഞ്ഞു കിടന്നു നോക്കികൊണ്ട് അവനെ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ."നിനക്ക് വേണോ ?" ഞാൻ അവനെ പയ്യെ ഇറുക്കികൊണ്ട് ചിണുങ്ങി . പിന്നെ കയ്യെത്തിച്ചു റോസ്‌മോളുടെ കയ്യിന്നു ഫോൺ തട്ടിയെടുത്തു . അത് ഒട്ടും പ്രതീക്ഷിക്കാത്ത റോസ് മോള് അതോടെ ഒന്ന് മുരണ്ടു .. "ഹീ ..ഹീ...." എന്ന് ഉറക്കെ അലറിക്കൊണ്ട് അവളെന്നെ നോക്കി . പിന്നെ ബെഡ്‌ഡിലൂടെ മുട്ടിലിഴഞ്ഞു എന്റെ തലഭാഗത്തേക്കെത്തി . "ചാ ചാ .." അവള് സ്നേഹത്തോടെ എന്റെ അടുത്തെത്തി ചിണുങ്ങി , പിന്നെ എന്റെ കവിളിൽ പയ്യെ കൈത്തലം കൊണ്ട് അടിച്ചു ചിണുങ്ങി . ഫോൺ കിട്ടാൻ വേണ്ടിയുള്ള പെണ്ണിന്റെ സോപ്പിടൽ ആണ് അതൊക്കെ ! "തരൂലടി പെണ്ണെ ..." ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു . പിന്നെ മൊബൈൽ ആദികുട്ടന് നൽകികൊണ്ട് റോസിമോളെ എടുത്തെന്റെ മടിയിൽ വെച്ച് കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്നു . ഞാൻ മൊബൈൽ ആദിക്ക് കൊടുത്ത് ഇഷ്ടമാകാത്ത പോലെ റോസിമോള് അതുനോക്കി പിന്നെയും ഒച്ചവെച്ചു . പിന്നെ എന്റെ മടിയിൽ ഇരുന്നു ബലം പിടിച്ചു .. "മിണ്ടല്ലെടി പെണ്ണെ ...അതവൻ എടുത്തോട്ടെ..." ഞാൻ പെണ്ണിനെ എന്റെ നേരെ പിടിച്ചുകൊണ്ട് കണ്ണുരുട്ടി . പക്ഷെ അപ്പോഴും അവളുടെ നോട്ടം ആദിയുടെ കയ്യിലിരിക്കുന്ന ഫോണിലേക്കാണ് . "ചാ ച്ചാ..ദാ ..ദാ..ദാ.." മൊബൈൽ ചൂണ്ടിക്കൊണ്ട് അവള് പിറുപിറുത്തു . പിന്നെ ദേഷ്യത്തോടെ എന്റെ മുഖത്ത് ഇടം കൈത്തലം കൊണ്ട് ഒറ്റയടി

💬 Comments

View all comments