Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
.
"ആഹ്....."
അവൾ അടിച്ചതോടെ ഞാൻ വേദന എടുത്ത പോലെ അഭിനയിച്ചു പെണ്ണിനെ നോക്കി . അതോടെ അവളുടെ മുഖം ഒന്ന് മാറി .ഇടക്കു ഞാൻ കരയുന്ന പോലെ കാണിച്ചാൽ അവളും കൂടെ കരയും . ഞാൻ വേദനിച്ചിട്ട് കരയുവാണെന്നാണ് അവളുടെ വിചാരം !
"സ്സ്....നിന്റെ അമ്മേനെ പോലെ തന്നെ ആണല്ലോടീ നീയും.."
അവളുടെ ദേഷ്യം ഓർത്തു ഞാൻ പയ്യെ ചിരിച്ചു . പിന്നെ പെണ്ണിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തി . പിന്നെ പതിവുപോലെ അവളെ ഇക്കിളിപെടുത്തികൊണ്ട് ചിരിപ്പിച്ചു . ആദി അതൊക്കെ ഇടക്കു ശ്രദ്ധിച്ചും അല്ലാതെയും മൊബൈലിൽ തോണ്ടി ഇരുന്നു .
അവരെ അങ്ങനെ നോക്കി കിടക്കുമ്പോൾ വീണ്ടും എന്നിലേക്ക് പഴയ ഓർമ്മകൾ കടന്നെത്തി . ഡെലിവറി ഒകെ കഴിഞ്ഞ ശേഷം കുട്ടികളുടെ തൊണ്ണൂറു കഴിയും വരെ മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആയിരുന്നു .
പൂർണ വളർച്ച എത്താതെ പ്രസവിച്ച കുട്ടികൾ ആയതുകൊണ്ട് കുറച്ചു ദിവസം ഇൻക്യൂബേറ്ററിൽ ഒകെ കിടത്തിയ ശേഷമാണ് അവരെ ഞങ്ങൾക്ക് കയ്യിൽ കിട്ടിയത് . വലിപ്പവും തൂക്കവുമൊക്കെ അതുകൊണ്ട് തന്നെ ആദിക്കും റോസീമോൾക്കും നന്നേ കുറവായിരുന്നു .
"എടാ ..ഇതെന്താടാ ഇങ്ങനെ ? ഇവര് വലുതാവില്ലേ ?"
എന്നൊക്കെ അവരെ ആദ്യം കാണുമ്പോൾ മഞ്ജുസ് എന്നോട് വിഷമത്തോടെ ചോദിച്ചിട്ടുണ്ട് . അങ്ങനെ ഇരുന്ന മുതലുകൾ ആണ് ഇപ്പൊ ഞങ്ങളെ ഇട്ടു ചുറ്റിക്കുന്നത് . ഡെലിവെറിക്ക് ശേഷം മഞ്ജുസിന്റെ അമ്മയാണ് പിള്ളേരുടെ കാര്യങ്ങളൊക്കെ മെയിൻ ആയിട്ട് നോക്കിയിരുന്നത് . അവരുടെ തുണി അലക്കുന്നതും ഇങ്ക് കൊടുക്കുന്നതും അപ്പിയിട്ടാൽ കഴുകിക്കുന്നതുമൊക്കെ
💬 Comments
View all comments