0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
. "നിന്നെക്കൊണ്ട് വല്യ ശല്യം ആയല്ലോ ..ഇങ്ങനെ ആണെങ്കിൽ നീയിനി ഇങ്ങോട്ട് വരണ്ട " മഞ്ജുസ് എന്നെനോക്കി ദേഷ്യപ്പെട്ടു . കുട്ടികൾ ഉണ്ടായതിൽ പിന്നെ ഞാൻ ഓഫീസിൽ പോകാതെ ഇടക്കിടെ ഒറ്റപ്പാലത്തേക്ക് ചെല്ലുമായിരുന്നു . "പോടീ..എന്റെ കുട്ടിയെ കാണാൻ നിന്റെ അനുവാദം ഒന്നും വേണ്ട..അല്ലെടി പൊന്നു ..."
ഞാൻ പെണ്ണിനെ നോക്കി ചിണുങ്ങിയതുമാത്രമേ എനിക്കോര്മയുള്ളു . പിന്നെ കയ്യിൽ ചെറിയൊരു നനവ് പടരുന്നത് ഞാനറിഞ്ഞു . അതോടൊപ്പം പെണ്ണിന്റെ അപ്പിയുടെ നല്ല ബെസ്‌റ് മണവും !"അയ്യേ ...." അതറിഞ്ഞ മാത്രയിൽ ഞാൻ റോസ് മോളെ നോക്കി മുഖം ചുളിച്ചു . "എന്താടാ ?" എന്റെ ഭാവം കണ്ടു മഞ്ജുസ് പുരികമിളക്കി. "ഇത് അപ്പി ഇട്ടു ....ശീ...." ഞാൻ അവളെ നോക്കി മുഖം ചുളിച്ചു . അത്രക്കുണ്ട് പെണ്ണിന്റെ അപ്പിയുടെ മണം. "ഹി ഹി..നന്നായൊള്ളൂ . അങ്ങനെ വേണം...കൊറേ നേരമായി അവൻ തുടങ്ങീട്ട് . ഞാൻ പറഞ്ഞപ്പോ ഇങ്ങു തന്നാൽ പോരായിരുന്നോ " മഞ്ജുസ് എന്റെ അവസ്ഥ ഓർത്തു ചിരിച്ചു . "പോടീ ....ചിരിക്കാതെ ഇതിനെ പിടിക്ക് .." ഞാൻ ശ്വാസം എടുക്കാൻ മടിച്ചുകൊണ്ട് പെണ്ണിനെ മഞ്ജുസിനടുത്തേക്ക് നീട്ടി . പിന്നെ റോസിമോളെ ഒന്ന് കണ്ണുരുട്ടി നോക്കി . "കുട്ടി പിശാചേ ....നിനക്കു വേറെ സ്ഥലം ഒന്ന് കിട്ടിലല്ലേ " ഞാൻ അതിനെ നോക്കി ദേഷ്യപ്പെട്ടു . "ഹി ഹി...എനിക്കൊന്നും വയ്യ ..നീ തന്നെ പിടിച്ചോ..കുറച്ചു മുൻപേ വല്യ ഡയലോഗ് ആയിരുന്നല്ലോ ..എന്റെ മോളാണ്..ചക്കയാണ് മാങ്ങയാണ് എന്നൊക്കെ " മഞ്ജുസ് കിട്ടിയ അവസരം മുതലാക്കികൊണ്ട് എന്നെ കളിയാക്കി .

💬 Comments

View all comments