0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
. ഇരട്ടകൾ ആണ് ജനിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ അമ്മയ്ക്കും അഞ്ജുവിനുമൊക്കെ വളരെ സന്തോഷം തോന്നി . കുറച്ചു നേരം അതിനെ പറ്റി അഞ്ജുവും മഞ്ജുവും കൂടി ഒരു ഡിസ്കഷൻ തന്നെ അവിടെ ഉണ്ടായി . സ്വതവേ മടിച്ചി ആയ അവൾക്കു പ്രെഗ്നന്റ് ആയിരുന്ന സമയം നല്ല ബെസ്റ്റ് ടൈം ആയിരുന്നു . ചുമ്മാ ഇരുന്നു തിന്നു തിന്നു അവള് തടിയൊക്കെ കൂടി .ആ കാലയളവിൽ സ്വീറ്റ്‌സും , മസാലദോശയും ,ബിരിയാണിയുമൊക്കെ കക്ഷി നല്ലോണം തട്ടിവിട്ടിട്ടുണ്ട് . ഒടുക്കം പെട്ടെന്ന് ഒന്ന് തടി കൂടിയെന്ന് തോന്നിയ ശേഷമാണ് വീട്ടിലെ ചെറിയ പണികളും മുറ്റമടിക്കുന്ന പരിപാടിയുമൊക്കെ ചെയ്തു തുടങ്ങിയത് . അതിനു തന്നെ കക്ഷിക്ക് നല്ല മടി ആയിരുന്നു . സ്വല്പം വയറു വീർത്തപ്പോൾ തന്നെ നാണക്കേട് ആണെന്ന് പറഞ്ഞു ജോലിയിൽ നിന്ന് താല്ക്കാലികമായി ലോങ്ങ് ലീവും എടുത്തു .
അഞ്ജു കോളേജിൽ പോകുന്നതോടെ വീട്ടിൽ ഒറ്റക്കാവുന്ന മഞ്ജു പിന്നെ ഒരാശ്വാസത്തിനു എന്നെയെപ്പൊഴും വിളിക്കും . കോയമ്പത്തൂരിൽ ജോലിത്തിരക്കിൽ ആകുമെങ്കിലും അവളോട് ആ സമയത്തൊക്കെ സംസാരിക്കാൻ ഞാൻ എപ്പോഴും സമയം കണ്ടെത്തിയിരുന്നു . ആ സമയത്തു അവളോട് അധികം വഴക്കിടരുതെന്നു മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയുമൊക്കെ എന്നെ ഉപദേശിച്ചിരുന്നു . അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയതുകൊണ്ടാകണം മഞ്ജുസിന്റെ അമ്മച്ചി എന്നോട് പറഞ്ഞത് ! "ബോറടിക്കുന്നു കവി ..നീ ഇങ്ങോട്ട് വാ ..." പലപ്പോഴും അവളുടെ ആദ്യ സംസാരം തന്നെ ഇങ്ങനെ ആയിരുന്നു . "അവിടെ അമ്മയില്ലേ ...പിന്നെന്താ .." ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളെ ആശ്വസിപ്പിക്കും . "അമ്മയോട്

💬 Comments

View all comments