Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
വീട് ലക്ഷ്യമാക്കി വിട്ടു .
ഞാൻ കയറിച്ചെല്ലുമ്പോൾ വീടിന്റെ ഗേറ്റ് ഒകെ തുറന്നു കിടപ്പുണ്ടായിരുന്നു . അതിലൂടെ ബൈക്ക് മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ ഉമ്മറത്തിരിക്കുന്ന മായേച്ചിയെ ഞാൻ കണ്ടു .
"ഡീ ....മായേച്ചി...."
കസേരയിൽ ഇരുന്നു ഒരു മാഗസിനും വായിച്ചിരുന്ന അവളെ ഞാൻ ബൈക്കിലിരുന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു കൈവീശി കാണിച്ചു . എന്റെ ശബ്ദം കേട്ടതും മുഖത്തിന് നേരെ പിടിച്ചിരുന്ന മാഗസിൻ മാറ്റിക്കൊണ്ട് അവളെന്നെ നോക്കി .
"ഇതെന്താടാ പൊട്ടാ ഈ നേരത്ത് ? "
കസേരയിൽ ഇരുന്നു പുഞ്ചിരി തൂകികൊണ്ട് അവളെന്നോടായി തിരക്കി . എന്റെ കാലുകൾക്കിടയിൽ കുരുങ്ങി ഇരുന്നിരുന്ന ആദികുട്ടൻ ഞങ്ങളുടെ ആശയവിനിമയം ഒകെ ശ്രദ്ധിച്ചുകൊണ്ട് ഇരിപ്പുണ്ട്. ഞാൻ പെട്ടെന്ന് ബൈക്ക് നിർത്തി സ്റ്റാൻഡ് ഇട്ടു ആദിയെയും എടുത്തു താഴേക്കിറങ്ങി .
"ചുമ്മാ....ഈ വഴി പോയപ്പോ കേറിയതാ"
ഞാൻ അവൾക്കുള്ള മറുപടി നൽകികൊണ്ട് ഉമ്മറത്തേക്ക് കയറി .
"അമ്മെ....ഇങ്ങട്ട് വന്നേ ...ഒരു ഗസ്റ്റ് ഉണ്ട്..."
ഞാൻ വരുന്നത് കണ്ടു മായേച്ചി അകത്തേക്ക് നോക്കി പറഞ്ഞു . പിന്നെ എന്നെ നോക്കി ചിരിച്ചു കസേരയിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചു ."ഡീ ഡീ..അത്ര വല്യ ബഹുമാനം ഒന്നും വേണ്ട..നീ ഇരിക്ക് "
അവളുടെ അവസ്ഥ മനസിലാക്കികൊണ്ട് ഞാൻ ചിരിച്ചു . പിനേൻ ആദികുട്ടനെയും തോളിൽ ഇട്ടുകൊണ്ട് അവൾക്കു മുൻപിലെ തിണ്ണയിലേക്ക് കയറി ഇരുന്നു .
"നീ ഇതിനേം കൊണ്ട് എവിടുന്നാ ?"
ഞാൻ മടിയിലേക്ക് ഇറക്കിവെച്ച ആദിയെ നോക്കികൊണ്ട് മായേച്ചി ചോദിച്ചു . പിന്നെ അവനു നേരെ കൈനീട്ടി .
"വാടാ ..മോനു ..."
മായേച്ചി
💬 Comments
View all comments