0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ഞാൻ അവളെ നോക്കി കണ്ണുരുട്ടി . "ഒന്ന് പോടാ....ഇതെന്റെ കുറ്റം ആണോ " മഞ്ജുസ് എന്നെ നോക്കി കൈമലർത്തി . "അല്ലെടി...ഞാൻ അറിയാതെ ഒരു കല്യാണം കഴിച്ചുപോയി...അതിന്റെ കൊഴപ്പം ആണ് " ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . "പക്ഷെ ഇത് നീ അറിയാതെ നടക്കില്ലല്ലോ ..."
മഞ്ജുസ് പിള്ളേരെ ചൂണ്ടിക്കൊണ്ട് എന്നെ കളിയാക്കി ."പറ്റിപ്പോയി..." ഞാൻ ഇളിച്ചു കാണിച്ചു ആദിയുടെ കവിളിൽ മുത്തി . പിന്നെ അവനെയും എടുത്തു താഴേക്കിറങ്ങി . "ഡാ..അതിനേം കൊണ്ട് എങ്ങോട്ടാ ?" മഞ്ജുസ് ഞാൻ അവനെ എടുത്തു പോകുന്നത് കണ്ടു വിളിച്ചു ചോദിച്ചു . "എങ്ങോട്ടേലും....ചെക്കൻ ഇപ്പോഴാ ഒന്ന് കമ്പനി ആയത് " ഞാൻ അവന്റെ കവിളിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് ചിരിച്ചു . "അപ്പൊ ഇത് ...?" അവള് റോസിമോളെ എടുത്തു പൊക്കി എന്റെ നേരെ കാണിച്ചുകൊണ്ട് ചിരിച്ചു . "അത് എന്റെ മുത്തുമണി അല്ലെ....പക്ഷെ തല്ക്കാലം നീ നോക്ക് ..." ഞാൻ തീർത്തു പറഞ്ഞു താഴേക്കിറങ്ങി . പിന്നെ അവനെയും കൊണ്ട് ബൈക്കിലൊന്നു കറങ്ങി . ആദിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടി അതാണെന്ന് എനിക്കറിയാവുന്നതുകൊണ്ട് സ്വല്പം കൂടുതൽ നേരം ഞങ്ങള് വീടിനടുത്തുള്ള ഊടുവഴികളിലൂടെ കറങ്ങി . അങ്ങനെ കറങ്ങുന്നതിനിടെയാണ് മായേച്ചിയുടെ കാര്യം എനിക്കോർമ്മ വന്നത് . അവളെ പ്രസവത്തിനു കൂട്ടികൊണ്ടുവന്നതിൽ പിന്നെ തമ്മിൽ കണ്ടിട്ടോ വിളിച്ചിട്ടോ ഒന്നുമില്ല. ഇടക്ക വാട്സാപ്പിൽ കക്ഷിയുടെ മെസേജ് വരുന്നത് ഒഴിച്ചാൽ ഭൂരിഭാഗം സമയവും വിവേകേട്ടനുമായി സൊള്ളല് തന്നെയാണ് പണി . അവളുടെ കാര്യം ഓര്മ വന്നതോടെ ഞാൻ ബൈക്ക് അവളുടെ

💬 Comments

View all comments