0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
..." അവളുടെ ഇരുത്തം കണ്ടു ഞാൻ തട്ടിവിട്ടു . പിന്നെ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് ഒന്ന് രണ്ടു ഫോട്ടോ എടുത്തു . "മഞ്ജുസിനു ഇട്ടു കൊടുക്കാനാ...ഒരു തെളിവിനു ...അല്ലെങ്കിൽ അവള് പോലീസ് ആവും "
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മൊബൈൽ തിരികെ പോക്കറ്റിലിട്ടു . മായേച്ചി അതുകേട്ടു ചിരിച്ചുകൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു ."ഇത്ര പേടിയാണോ അവളെ ?" മായേച്ചി എന്നെ സംശയത്തോടെ നോക്കി . "പേടി ഒന്നും ഇല്ല...പിന്നെ മോനേം കൊണ്ട് ഇറങ്ങിയതല്ലേ...എവിടെ പോയെടാ എന്നൊക്കെ ചോദിക്കും " ഞാൻ പയ്യെ തട്ടിവിട്ടുണ്ട് തിണ്ണയിലേക്ക് തന്നെ ഇരുന്നു . മായേച്ചി അതുകേട്ടു പയ്യെ ഒന്ന് മൂളി . "പിന്നെ ..നിന്റെ കെട്ട്യോൻ എന്തുപറയുന്നു ? ആള് ഹാപ്പി അല്ലെ...?" ഞാൻ കുശലം തിരക്കുന്ന മട്ടിൽ ചോദിച്ചു . "അവനു വട്ടാ..ചുമ്മാ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും ..അവന്റെ ടെൻഷൻ കണ്ടാൽ തോന്നും പ്രസവിക്കാൻ കിടക്കുന്നത് പുള്ളിയാണെന്നു " വിവേകേട്ടന്റെ സ്വഭാവം ഓർത്തു മായേച്ചി ചിരിച്ചു . "ഹി ഹി...ടെൻഷൻ കൂടിയിട്ടാണോ അവൻ എല്ലാം ക്യാൻസൽ ആക്കി വരുന്നത് ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "അതറിയില്ല...ഇനി പോണില്ലെന്നു പറഞ്ഞു . നിന്നെപ്പോലെ ഭാര്യയുടെ ചിലവിൽ ജീവിക്കാൻ പ്ലാൻ ഉണ്ടോ എന്തോ .." മായേച്ചി എനിക്കിട്ടൊന്നു താങ്ങിക്കൊണ്ട് ചിരിച്ചു . "പോടീ...ഞാൻ ഇപ്പൊ സ്വന്തം ആയിട്ടു ബിസിനെസ്സ് ഒകെ ആയി ." അവളുടെ കളിയാക്കൽ കേട്ട് ഞാൻ ഗൗരവത്തിൽ തട്ടിവിട്ടു . "ഹ്മ്മ്....നോക്കി നടത്താൻ വേറെ ആളുള്ളതുകൊണ്ട് മോന് അതും ലാഭം ആയി അല്ലെ "

💬 Comments

View all comments