0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
. ഉച്ചയോടടുപ്പിച്ച നേരത്താണ് പിന്നെ ഞാൻ കയറിച്ചെല്ലുന്നത് . ഞാൻ ചെല്ലുമ്പോൾ പണിയൊക്കെ കഴിഞ്ഞു മഞ്ജുസ് ആൻസർ പേപ്പർ നോക്കുകയായിരുന്നു . റോസിമോളെ എന്റെ അമ്മച്ചി എടുത്തു അപ്പുറത്തെ വീട്ടിൽ എവിടെയോ പോയിരിക്കുവാണ്. ഉമ്മറത്തെ കസേരയിൽ ഇരുന്നു , ടീപ്പോയിൽ ഉത്തരക്കടലാസിൽ കെട്ടിൽ നിന്ന് ഓരോന്നായി എടുത്തു അവള് സസൂക്ഷ്മം വിലയിരുത്തി മാർക്ക് ഇടുന്നുണ്ട് . പേനയുടെ മുകളറ്റം കടിച്ചു പിടിച്ചുകൊണ്ട് പിള്ളേര് എഴുതി പിടിപ്പിച്ചത് അവള് പല ഭാവത്തോടെ നോക്കുന്നുണ്ട്. ഇടക്കു ചിരിയും ദേഷ്യവും സംതൃപ്തിയുമെല്ലാം ആ മുഖത്ത് വിടരുന്നുണ്ട് . ബൈക്കിന്റെ ശബ്ദം കേട്ടതോടെ അവളെന്നെ മുഖം ഉയര്ത്തിയൊന്നു നോക്കി . കയ്യിലുണ്ടായിരുന്ന പെന കടിച്ചു പിടിച്ചുകൊണ്ട് അവളെന്നെയും ആദിയെയും മാറിമാറി നോക്കി . "എന്തുവാ പരിപാടി ?" ഞാൻ അവനെയും എടുത്തുകൊണ്ട് ബൈക്കിൽ നിന്നിറങ്ങവേ അവളോടായി തിരക്കി . "കണ്ടൂടെ ..." അവള് അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി . "ഓഹോ...മിസ് ചൂടിൽ ആണല്ലോ.." അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു ,പിന്നെ ഉമ്മറത്തേക്ക് കയറി ആദിയെയും മടിയിലിരുത്തികൊണ്ട് തിണ്ണയിലേക്ക് കയറി ഇരുന്നു . "പേപ്പർ നോക്കാ?" കുനിഞ്ഞിരുന്നു ആൻസർ ഷീറ്റ് വിലയിരുത്തുന്ന അവളോടായി ഞാൻ പയ്യെ ചോദിച്ചു . "അല്ല ഊണ് കഴിക്ക്യാ ..." അതിനു മുഖം ഉയർത്താതെ തന്നെ അവളൊരു തഗ് അടിച്ചു . "ഹോ...ഭയങ്കരം തന്നെ ..."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു . അപ്പോഴേക്കും ആദി അമ്മയുടെ അടുത്തേക്ക് ചാടാൻ വേണ്ടി ബഹളം വെച്ച് തുടങ്ങി ."'അമ്മ ..മ്മ ...മാ ...." അവൻ

💬 Comments

View all comments