0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 438
. "വേണ്ട ...എനിക്ക് ആൺകുട്ടി മതി..." മഞ്ജുസ് വീണ്ടും തീർത്തു പറഞ്ഞു . "ശെടാ...ഇതിപ്പോ രണ്ടായാലും നമ്മള് സഹിച്ചല്ലേ പറ്റൂ.." അവളുടെ ഗൗരവം കണ്ടു ഞാൻ സംശയിച്ചു . "അതൊക്കെ അത്രേ ഉള്ളു ...ന്നാലും എന്റെ ആഗ്രഹം പറഞ്ഞതാ . ഞങ്ങളുടെ തറവാട്ടില് പൊതുവെ ആൺപിള്ളേര് കുറവാ " മഞ്ജുസ് എന്നെ നോക്കി പയ്യെ പറഞ്ഞു . "അത് നിന്റെ തറവാട്ടില് ...ഇത് രണ്ടും എന്റെ തറവാട്ടിലേക്കുള്ള മൊതലുകളാ.."
ഞാൻ കാര്യമായി തന്നെ പറഞ്ഞു ."ഓഹോ...." എന്റെ മറുപടി കേട്ട് മഞ്ജുസ് പുച്ഛമിട്ടു . "എന്ത് കോഹോ ..." ഞാൻ അവളുടെ തുടയിൽ നുള്ളികൊണ്ട് ചിരിച്ചു . "ആഹ്....ഒന്ന് ചുമ്മാ ഇരിക്കെടാ .." ഞാൻ നുള്ളിയ വേദനയിൽ മഞ്ജുസ് ഒന്ന് പല്ലിറുമ്മി . നാലഞ്ച് മാസത്തെ ഗർഭ കാലം കൊണ്ട് തന്നെ മഞ്ജുസ് ഒന്ന് തടിച്ചതുകൊണ്ട് അവളുടെ കവിളൊക്കെ ഒന്ന് തുടുത്തിട്ടുണ്ട് . "ഈ കണക്കിന് നീ ഡെലിവറി ആകുമ്പോഴേക്കും ചക്കപോത്തു പോലെ ആവുമല്ലോ ..." അവളുടെ പെട്ടെന്ന് തടിവെച്ച രൂപം ഒന്ന് അടിമുടി നോക്കികൊണ്ട് ഞാൻ ചിരിച്ചു . "ഓ..അത്രക്കൊന്നും ഇല്ല ...ഇനി തടിച്ചാൽ തന്നെ ഞാൻ സ്ലിം ആയിക്കോളും" മഞ്ജുസ് ആത്മവിശ്വാസം കൈവിടാതെ പറഞ്ഞു . "എന്നാലും തീറ്റ കുറക്കരുത് ..." ഞാനവളെ കളിയാക്കി . "ദേ കവി...ഞാൻ വല്ലോം പറയും ട്ടോ...നീ തന്നെ ഓരോന്ന് കൊണ്ട് തന്നിട്ട് ഇപ്പൊ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ .." മഞ്ജുസ് ചെറിയ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എന്റെ കവിളിൽ പെട്ടെന്ന് കടിച്ചു . പല്ലുകൾ കോർത്ത് കൊണ്ട് അവളെന്റെ കവിളിൽ കടിച്ചതും ഞാൻ ഒന്ന് പിടഞ്ഞു . "സ്സ്...ആഹ്..ഡീ ഡീ ..." ഞാൻ വാ പൊളിച്ചുകൊണ്ട് പയ്യെ പറഞ്ഞു . "ഒരു ഡീ യും ഇല്ല ..." മഞ്ജുസ് അവിടെ കടിച്ചു വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു . "നാശം..കവിളത്തു ആകെ തുപ്പലാക്കി .." ഞാൻ പെട്ടെന്ന് അവള് കടിച്ച ഭാഗത്തെ നനവ് ഇടം കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു . "ഓഹ് ...പിന്നെ ..വേറെ സമയത്തൊന്നും ഈ കുഴപ്പം ഇല്ലാലോ

💬 Comments

View all comments