Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
കസേരയിൽ മുഖം കുനിച്ചിരുന്നു . കാൽമുട്ടിൽ കൈകൾ ഊന്നി , കൈകൾ കൊണ്ട് മുഖം താങ്ങിപിടിച്ചാണ് ഞാൻ ഇരുന്നിരുന്നത് .
എന്റെ ഇടംവലം ആയിട്ട് അമ്മമാരും ഉണ്ടായിരുന്നു . അങ്ങനെ ഇരിക്കെയാണ് കൃഷ്ണൻ മാമ പുറത്തെങ്ങോ പോയിട്ട് മുണ്ടും മടക്കി കുത്തി തിരികെ വന്നത് . പുള്ളി വരുന്നത് കണ്ടതോടെ അമ്മച്ചി എന്നെ തോണ്ടി വിളിച്ചു .
"വല്യമാമ വരുന്നുണ്ട്....ഡാ..കണ്ണാ ''
എന്നെ തോണ്ടിക്കൊണ്ട് അമ്മ വിളിച്ചതോടെ ഞാൻ അങ്ങോട്ടേക്ക് നോക്കി . വിവരം അറിഞ്ഞപ്പോൾ അമ്മയെയും അഞ്ജുവിനെയും കൂട്ടികൊണ്ട് കൃഷ്ണൻ മാമയാണ് ഹോസ്പിറ്റലിലേക്ക് വന്നത് .
"ആഹ്..കണ്ണൻ എപ്പൊ എത്തിയെടാ?"
കയ്യിൽ പിടിച്ചിരുന്ന എന്തോ ബില് ചുരുട്ടി പോക്കറ്റിലേക്കിട്ടുകൊണ്ട് പുള്ളി എന്നെ നോക്കി പുഞ്ചിരിച്ചു .
"ഇപ്പൊ വന്നേയുള്ളു.."
അഞ്ജു ആണ് അതിനുള്ള മറുപടി പറഞ്ഞത് .
"ഹ്മ്മ്....നീ എന്തിനാടാ ഇങ്ങനെ ഇവിടെ ഇരിക്കുന്നെ...വാ..നമുക്ക് ക്യാന്റീനിൽ പോയി ഒരു ചായ ഒകെ കുടിച്ചിട്ട് വരാം "
എന്റെ ഇരുപ്പിൽ എന്തോ പന്തികേട് തോന്നിയ കൃഷ്ണൻ മാമ ചിരിച്ചുകൊണ്ട് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു .പുള്ളി ആയതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റില്ല. അതുകൊണ്ട് ഞാൻ അനുസരിച്ചു എന്നുപറയാം .
"പേടിക്കാൻ ഒന്നും ഇല്ലെടാ...ഇതൊക്കെ സാധാരണ ഉള്ളതാ ...നീ ബാ "
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ചിരിച്ചു . പിന്നെ മഞ്ജുസിന്റെ അച്ഛനെ നോക്കി .
"അളിയൻ വരുന്നോ ?"
കൃഷ്ണൻ മാമ വല്യ ഭാവ മാറ്റം ഒന്നും ഇല്ലാതെ തന്നെ അങ്ങേരോട് തിരക്കി ."ഇല്ല..നിങ്ങള് ചെല്ല്.."
പുള്ളി ആ ക്ഷണം നിരസിച്ചു . അതോടെ ഞാനും
💬 Comments
View all comments