Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
ഞാൻ അത് കണ്ടു ചിരിച്ചു പയ്യെ പറഞ്ഞു .
"ഹ്മ്മ്...."
മഞ്ജുസ് സന്തോഷത്തോടെ മൂളികൊണ്ട് അവന്റെ കവിളിൽ പയ്യെ തഴുകി .
"വാവേ ....അമ്മയാടാ ചക്കരേ ...."
അവളാ ദ്വാരത്തിലൂടെ പയ്യെ പറഞ്ഞുകൊണ്ട് ചിണുങ്ങി .
പിന്നെ പിന്നെ റോസ്‌മോളും റെസ്പോണ്ട് ചെയ്തു തുടങ്ങി . അങ്ങനെ കുറച്ചു നാളത്തെ കാത്തിരിപ്പിന് ശേഷം അവരെ ഞങ്ങളുടെ കയ്യിൽ കിട്ടി .
സ്കിൻ ടു സ്കിൻ കെയറിന്റെ ഭാഗമായി മഞ്ജുസ് അവരെ സ്വന്തം മാറിലേക്ക് അണച്ച് പിടിച്ചു . ആദ്യമായി അവരെ വാരിയെടുക്കുന്ന സുഖവും സന്തോഷവും അവള് ഏറെ എൻജോയ് ചെയ്തിരുന്നു . അമ്മയുടെ ശരീരത്തിലെ ചൂടും ചൂരും ആദ്യമായി ഞങ്ങളുടെ മുത്തുമണികളും ആസ്വദിച്ചു . പിന്നെ പിന്നെ അവര് ആളുകളെ നോക്കി കണ്ണ് മിഴിക്കാനും ചിരിക്കാനും ഒകെ തുടങ്ങിയതോടെ പിള്ളേരുമായി ഞങ്ങൾ കൂടുതൽ അറ്റാച്ചഡ് ആയി .
റോസിമോളെ കൂടുതൽ സമയവും ഞാൻ ആയിരുന്നു എടുത്തു നടന്നിരുന്നത് . ആദികുട്ടനെ അഞ്ജുവും മഞ്ജുവും നിലത്തു വെക്കുമായിരുന്നില്ല .
"അമ്മേടെ മുത്തെവിടെ ...."
"വാവേ...."
"ദാ ദാ ദാ...അമ്മ ...മ മ്മാ ..."
എന്നൊക്കെ കൊച്ചിക്കൊണ്ട് ഏതു നേരവും അവള് അവനെ കളിപ്പിക്കും . ആദ്യ നാളുകളിൽ മുലപ്പാൽ നേരിട്ട് കുടിക്കാൻ കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് കൊണ്ട് വേറെ മാർഗത്തിൽ ആണ് പാലൊക്കെ കൊടുത്തിരുന്നത് .പിന്നെ പിന്നെ അവര് നുണയാനും ചപ്പാനുമൊക്കെ തുടങ്ങിയതോടെ ആ പരിപാടിയും നിർത്തി .
എന്നാൽ വീട്ടിലേക്ക് മാറിയതോടെ മഞ്ജുസിനു ഇരിക്കപ്പൊറുതി ഇല്ലാതായി . ഇടക്കിടക്കുള്ള പിള്ളേരുടെ മുള്ളലും ,കരച്ചിലും , വാശിയും
💬 Comments
View all comments