0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
ഒക്കെ ആയി കക്ഷിക്ക് ഉറങ്ങാൻ പോലും നേരം കിട്ടാതെ ആയി . മൂന്നുമാസത്തോളം ഞാനും അവളുടെ വീട്ടിൽ തന്നെ ആയിരുന്നു നിൽപ്പും കിടപ്പും ഒക്കെ. ഇടക്കു ആഴ്ചയിൽ ഒരിക്കൽ സ്വന്തം വീട്ടിലേക്ക് പോകും . അമ്മയും അഞ്ജുവും മറ്റു ബന്ധുക്കാരുമൊക്കെ കുട്ടികളെ കാണാൻ വേണ്ടി ഇടക്കിടെ മഞ്ജുസിന്റെ വീട്ടിലേക്ക് വരുകയും ചെയ്യും . അതിനിടക്കായിരുന്നു വിവേകേട്ടന്റെയും മായേച്ചിയുടെയും കല്യാണം നടന്നത് . രണ്ടുപേരും കൂടി ഒരുമിച്ചു തന്നെയാണ് വിവാഹം ക്ഷണിക്കാനായി മഞ്ജുസിന്റെ വീട്ടിലേക്ക് വന്നത് .
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ഉടനെ ആയിരുന്നു അത് . വിവേകേട്ടന്റെ ബൈക്കിൽ ആണ് രണ്ടുപേരും കൂടി മഞ്ജുസിന്റെ വീട്ടിലേക്ക് ഞങ്ങളെ തിരഞ്ഞെത്തിയത് . അവര് വരുന്ന കാര്യം മുൻപേ അറിയിച്ചിരുന്നതുകൊണ്ട് ഞാൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . തീരെ കുഞ്ഞായിരുന്ന റോസിമോളെ മടിയിൽ വെച്ചുകൊണ്ട് ഞാൻ ഉമ്മറത്തിരിക്കുമ്പോഴാണ് അവരുടെ കടന്നു വരവ് . ഒരു ബ്ലാക്ക് ഷർട്ടും നീല ജീൻസ് പാന്റും അണിഞ്ഞു കുറ്റിത്താടിയും മീശയുമൊക്കെ ആയി വിവേകേട്ടൻ കൂടുതൽ ചുള്ളനായി കാണപ്പെട്ടു . മായേച്ചി പിന്നെ ആൾറെഡി കൊച്ചു സുന്ദരി ആണ് . ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആയിരുന്നു അവളുടെ വേഷം . ബൈക്ക് മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ പുറകിലിരുന്ന മായേച്ചി എന്നെ നോക്കി കൈവീശി കാണിച്ചു പുഞ്ചിരിച്ചു . അതോടെ കുഞ്ഞിനേയും എടുത്തുകൊണ്ട് ഞാൻ ഇരുന്നിടത്തു നിന്നും എഴുനേറ്റു . "അമ്മെ....മഞ്ജുസേ..അവരെത്തി ..." അകത്തേക്ക് നോക്കികൊണ്ട് ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു വിവരം അറിയിച്ചു . അപ്പോഴേക്കും ബൈക്ക് നിർത്തിക്കൊണ്ട് വിവേകേട്ടനും

💬 Comments

View all comments