0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
തന്നെ മാമ ...ഇങ്ങക്ക് സുഖം അല്ലെ ? " ഞാൻ തിരിച്ചും ചോദിച്ചു . അതിനു പുള്ളി ചിരിയോടെ തലയാട്ടി . "കണ്ണാ ...മഞ്ജു വന്നില്ല ല്ലേ.." "കുട്ടികൾക്ക് എങ്ങനെ ഉണ്ട് ?" എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നവരിൽ പലരും എന്നോട് വീണ്ടും വീണ്ടും ആവർത്തിച്ചു. ഞാനതിനൊക്കെ എന്നാൽ കഴിയുന്ന പോലെ മറുപടി നൽകി . ആരെയും മുഷിപ്പിക്കരുതല്ലോ . അതിനിടയിൽ തന്നെയാണ് മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ചെറിയമ്മയുമൊക്കെ എത്തിയത് . അതോടെ സ്വന്തക്കാരെ വിട്ടു ഞാൻ ഭാര്യവീട്ടുകാരുടെ അടുത്തേക്ക് ഓടി ചെല്ലേണ്ട അവസ്ഥ ആയി . "എന്താ അച്ഛാ വൈകിയേ ..?" "ആഹ്...ചെറിയമ്മേ...കുട്ട്യച്ചാ.." മഞ്ജുസിന്റെ അച്ഛനോടായി തിരക്കി പുള്ളിയുടെ കൈപിടിച്ചുകൊണ്ട് ഞാൻ തിരക്കി . പിന്നെ ചിരിച്ചുകൊണ്ട് ഒപ്പം വന്നവരെയും നോക്കി . "ഇടക് ഒന്ന് രണ്ടു സ്ഥലത്തു നല്ല ബ്ളോക്...അതാ വൈകിയേ "
മഞ്ജുസിന്റെ അച്ഛൻ ചിരിയോടെ പറഞ്ഞു ."അമ്മയെ കൂടി കൂട്ടായിരുന്നില്ലേ ?" ഞാൻ ചിരിയോടെ തിരക്കി . "അപ്പൊ പിന്നെ അവിടെ ആരാടാ ? പിള്ളേരെ മഞ്ജു ഒറ്റയ്ക്ക് നോക്കുമെന്നു നിനക്കു തോന്നുന്നുണ്ടോ ?" മഞ്ജുസിന്റെ ചെറിയമ്മ ചിരിയോടെ എന്നെ നോക്കി . "ആഹ്..അതോർത്തില്ല .." ഞാൻ ആ മറുപടി കേട്ട് ചിരിച്ചു . അവരെ കണ്ടു അങ്ങോട്ടേക്കെത്തിയ എന്റെ അമ്മയും അഞ്ജുവുമൊക്കെ അവരുമായി ബന്ധം പുതുക്കി . മഞ്ജുസിന്റെ ചെറിയമ്മയെ അഞ്ജുവും അമ്മയും കൂടി സ്ത്രീകളുടെ സഭയിലേക്ക് വിളിച്ചുകൊണ്ടുപോയി . മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും കൂടി എന്റെ ബന്ധുക്കളുമായൊക്കെ സംസാരിച്ചും വിശേഷങ്ങൾ പറഞ്ഞും അവിടെ എവിടെയോ ഇരിപ്പുറപ്പിച്ചു . മഹേഷേട്ടനെ കണ്ടു

💬 Comments

View all comments